ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 30 മുതല്‍ രാജ്യത്ത് പ്രഖ്യാപിച്ച അണ്‍ലോക്-5 െന്‍റ നിയന്ത്രണങ്ങള്‍ നവംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ട് സിനിമ തീയേറ്റര്‍, കായിക പരിശീലന നീന്തല്‍ കുളങ്ങള്‍ എന്നിവ തുറക്കുന്നത് തുടരാം. 200ല്‍ കൂടാതെ ആളുകളെ ഉള്‍കൊള്ളിച്ചുള്ള കൂട്ടായ്മകള്‍ നടത്താനും അനുമതിയുണ്ട്. അതേസമയം കണ്ടെയ്മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ കര്‍ശനമായിത്തന്നെ നടപ്പാക്കും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെന്റ കണക്കുകള്‍ പ്രകാരം പുതിയ രോഗികളുടെ എണ്ണത്തിലും മരണത്തിലും കുറവുണ്ടായിട്ടുണ്ട്. ഒക്ടോബര്‍ 15 മുതല്‍ സ്കൂളുകളും കോച്ചിങ് സ്ഥാപനങ്ങളും തുറക്കുന്നത് സംസ്ഥാന സര്‍ക്കാറിന് തീരുമാനിക്കാമെന്ന് നേരത്തേ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിരുന്നു.
എന്നാല്‍ കേരളത്തിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് സ്കൂള്‍ തുറക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.