ധൈര്യമുണ്ടെങ്കില്‍ തന്റെ മന്ത്രിസഭയെ താഴെയിറക്കൂ; ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെ ബി ജെ പിയെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

ധൈര്യമുണ്ടെങ്കില്‍ തന്റെ മന്ത്രിസഭയെ താഴെയിറക്കൂ; ഭരണത്തിന്റെ ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെ ബി ജെ പിയെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ

0 0
Read Time:5 Minute, 37 Second

 ഏറെ നാടകീയതയ്ക്ക് ശേഷം മഹാരാഷ്ട്രയില്‍ എന്‍സിപിയും കോണ്‍ഗ്രസുമായി കൈ കോര്‍ത്ത് ഭരണം ഏറ്റെടുത്ത ശിവസേന ഒന്നാം വാര്‍ഷികം ആഘാഷിക്കാനിരിക്കെയാണ്. അതിനിടെ ബിജെപിയേയും ഹിന്ദുത്വവാദത്തെയും വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

ഇതിനകം തന്നെ അനേകം തവണ സര്‍ക്കാരിനെ മറിച്ചിടാന്‍ ശ്രമിച്ച ബിജെപിയോട് ധൈര്യമുണ്ടെങ്കില്‍ തന്റെ മന്ത്രിസഭയെ മറിച്ചിടാന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കയാണ്. മുന്നണിഭരണം ഒത്തുപോകില്ലെന്ന പ്രവചനങ്ങള്‍ ബാക്കി നിര്‍ത്തി നവംബര്‍ 28 ന് മന്ത്രിസഭ ആദ്യ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ ഞായറാഴ്ചയാണ് ഉദ്ധവ് ബിജെപിയെ പരസ്യമായി വെല്ലുവിളിച്ചത്.
ഭരണത്തില്‍ ഏറിയ കാലം മുതല്‍ തന്റെ സര്‍ക്കാരിനെ മറിച്ചിടുമെന്ന വെല്ലുവിളി പലപ്പോഴായി കേട്ടതാണ്. എന്നാല്‍ ഇതുവരെ അക്കാര്യം സംഭവിച്ചില്ല. എന്നാല്‍ ഇപ്പോള്‍ താന്‍ വെല്ലുവിളിക്കുകയാണ് ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്യൂ എന്ന് . ശിവജി പാര്‍ക്കില്‍ വീര്‍സ വര്‍ക്കര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷിക ദസറാ ആഘോഷത്തിന്റെ ഭാഗമായി കോവിഡ് പ്രോട്ടോകോള്‍ മാനിച്ച് എത്തിയ ചെറിയ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉദ്ദവ്.

കോവിഡ് പോലുള്ള മഹാമാരി പടര്‍ന്നു പിടിച്ച് ദുരിതങ്ങള്‍ വിതയ്ക്കുന്ന കാലത്ത് കേന്ദ്രസര്‍ക്കാര്‍ അതിലല്ല ശ്രദ്ധിക്കുന്നത്, പകരം ബിജെപിയ്ക്ക് ഭരണമില്ലാത്ത സംസ്ഥാനങ്ങളിലെ മന്ത്രിസഭകളെ മറിക്കാനാണ് ശ്രമിക്കുന്നത്. രാജ്യം ദുരിതത്തില്‍ വലയുന്നതിന് കാരണം ബിജെപിയുടെ അധികാരത്തോടുള്ള അത്യാര്‍ത്തിയാണ്. ഒപ്പമുള്ള മറ്റുള്ളവരെ വഞ്ചിക്കുകയാണ് ബിജെപി ചെയ്യുന്നത്.

ബിഹാര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നിതീഷ്‌കുമാറിനെയും സമാന രീതിയില്‍ കൈകാര്യം ചെയ്യുമെന്നും ഉദ്ദവ് പറഞ്ഞു. ബിഹാറില്‍ അധികാരമേറ്റാല്‍ കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. ബിഹാറില്‍ മാത്രം ഇത് സൗജന്യമായി നല്‍കുന്നതിനെ കുറിച്ചാണ് അവര്‍ പറയുന്നത്. എന്നാല്‍ രാജ്യത്തിന്റെ ബാക്കിയുള്ള സംസ്ഥാനങ്ങള്‍ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ ആണോയെന്നും ഉദ്ദവ് ചോദിച്ചു.
ബിജെപി സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറക്കാത്തതിനെയും ഉദ്ദവ് വിമര്‍ശിച്ചു. ശിവസേനയുടെ ഹിന്ദുത്വം ദീപങ്ങളും മണികളും മാത്രമല്ല. സേനയുടെ ഹിന്ദുത്വത്തില്‍ ഭീകരരെ തകര്‍ക്കുന്നതും പെടുമെന്നും ഉദ്ദവ് പറഞ്ഞു. ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുന്നതോ പൂജ നടത്തുന്നതോ മാത്രമല്ല ഹിന്ദുത്വം എന്ന ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവതിന്റെ ദസറാ പ്രസംഗത്തെ ഊന്നിപ്പറഞ്ഞ താക്കറെ ഇതെല്ലാം ഭഗവത് തന്നെ ആദ്യം ചെയ്ത് കാണിക്കാന്‍ ആവശ്യപ്പെട്ടു.
സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തെ തുടര്‍ന്നുള്ള സംഭവത്തില്‍ സുശാന്തിനെ ബിഹാറിന്റെ മകനെന്ന് വിളിക്കുന്നത് മുംബൈ പൊലീസിനെയും മഹാരാഷ്ട്രയുടെ മകനായ ആദിത്യയേയും സ്വഭാവഹത്യ ചെയ്യുന്നതാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ജിഎസ്ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്തതിനേയും ഉദ്ദവ് വിമര്‍ശിച്ചു. 38,000 കോടിയാണ് ജിഎസ്ടി ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത്. ഇക്കാര്യത്തില്‍ പാര്‍ട്ടി വൈരം മറന്ന് മുഖ്യമന്ത്രിമാര്‍ ഒന്നിച്ച് കേന്ദ്രത്തിനെതിരേ പ്രക്ഷോഭം നടത്തണമെന്നും ഉദ്ദവ് പറഞ്ഞു.
മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണയെയും ഉദ്ദവ് വെറുതേ വിട്ടില്ല. ഇത്തരം പ്രസ്താവനകള്‍ വഴി അന്നം തന്ന നഗരത്തെ അപമാനിക്കുകയാണ് നടി ചെയ്തതെന്നും പണിയെടുക്കാന്‍ വരുന്നവര്‍ പിന്നീട് നഗരത്തെ അപമാനിക്കുന്ന സംഭവമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുംബൈ നഗരത്തെ ഈ രീതിയില്‍ അപമാനിക്കുന്നവര്‍ക്ക് എതിരേ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പുനല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!