തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച 4287 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3211 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം. 20 പേരാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്.
ഉറവിടം അറിയാത്ത 471 കേസുകള്‍ ഇന്നുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 35,143 പരിശോധനകള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
കോവിഡ് രോഗികള്‍ ജില്ല തിരിച്ച്
മലപ്പുറം 853,
തിരുവനന്തപുരം 513,
കോഴിക്കോട് 497,
തൃശൂര്‍ 480,
എറണാകുളം 457,
ആലപ്പുഴ 332,
കൊല്ലം 316,
പാലക്കാട് 276,
കോട്ടയം 194,
കണ്ണൂര്‍ 174,
ഇടുക്കി 79,
കാസര്‍ഗോഡ് 64,
വയനാട് 28,
പത്തനംതിട്ട 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.