0
0
Read Time:56 Second
www.haqnews.in
അബുദാബി : യുഎഇയില്‍ ആശ്വാസ ദിനം, കോവിഡ് സ്ഥിരീകരിച്ചവരെക്കാള്‍ രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന. 1491പേര്‍ക്ക് കൂടി ശനിയാഴ്ച്ച കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ. കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 123,764ആയി. മരണസംഖ്യ 475ല്‍ തുടരുന്നു.
1,826 പേര്‍ സുഖം പ്രാപിച്ചപ്പോള്‍, രോഗമുക്തരുടെ എണ്ണം 116,894 ആയി ഉയര്‍ന്നു. നിലവില്‍ 6,395 പേര്‍ ചികിത്സയിലാണ്. 124,404 പരിശോധനകള്‍ കൂടി പുതുതായി നടത്തി.ഇതോടെ 12.22 ദശലക്ഷത്തിലധികം പരിശോധനകള്‍ നടത്തിയെന്ന് അധികൃതര്‍ വ്യക്തമാക്കി.