ടൂറിസ്​റ്റ്​ വിസയില്‍ ജോലി അന്വേഷിച്ച്‌​ യു.എ.ഇയിലേക്ക്​ വരരുതെന്നും കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്​ ;സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി

ടൂറിസ്​റ്റ്​ വിസയില്‍ ജോലി അന്വേഷിച്ച്‌​ യു.എ.ഇയിലേക്ക്​ വരരുതെന്നും കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്​ ;സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി

0 0
Read Time:2 Minute, 33 Second

ദുബൈ: സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ്​ കുടുങ്ങിയിരിക്കുന്നത്​.ഇവരില്‍ മലയാളികളില്ല. 1300ഓളം പാകിസ്​താനികളും വിമാനത്താവളത്തില്‍നിന്ന്​ പുറത്തിറങ്ങാന്‍ കഴിയാത്തവരില്‍പെടുന്നു. ഇവരില്‍ 1276 പേരെ മടക്കിയയച്ചു. 98 പേര്‍ വിമാനത്താവളത്തില്‍ തുടരുന്നു. ഇവരെയും ഉടന്‍ മടക്കിയയക്കുമെന്ന്​ അധികൃതര്‍ അറിയിച്ചു.

300ഓളം ഇന്ത്യക്കാരാണ്​ വിമാനത്താവളത്തില്‍ കുടുങ്ങിയതെന്ന്​ കോണ്‍സുലേറ്റ്​ സ്​ഥിരീകരിച്ചു. 80 പേര്‍ക്ക്​ പിന്നീട്​ പ്രവേശനം അനുവദിച്ചു. ബാക്കിയുള്ളവരെ മടക്കി അയക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍, വിമാനങ്ങള്‍ കുറവായതിനാല്‍ ഇവരുടെ മടക്കയാത്രയും പ്രതിസന്ധിയിലായിരിക്കുകയാണ്​.അതേസമയം, ടൂറിസ്​റ്റ്​ വിസയില്‍ ജോലി അന്വേഷിച്ച്‌​ യു.എ.ഇയിലേക്ക്​ വരരുതെന്നും കൃത്യമായ രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാവുവെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്​ അറിയിച്ചു.
യു.എ.ഇയില്‍ താമസിക്കാന്‍ സ്​ഥലവും സാമ്ബത്തിക ശേഷിയുമുണ്ടെന്ന്​ അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുകയുള്ളൂ.സന്ദര്‍ശക വിസക്കാര്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതോടെയാണ്​ ഇവര്‍ വിമാനത്താവളത്തില്‍ അകപ്പെട്ടത്​.സന്ദര്‍ശക വിസയിലെത്തുന്നവര്‍ റി​ട്ടേണ്‍ ടിക്കറ്റ്​ ​നിര്‍ബന്ധമായും കൈയില്‍ കരുതണമെന്ന്​ കഴിഞ്ഞ ദിവസം വിമാനക്കമ്ബനികളും ദുബൈ എയര്‍പോര്‍ട്ടും നിര്‍ദേശം നല്‍കിയിരുന്നു.

ഇത്​ പാലിക്കാതെ എത്തിയവരാണ്​ കുടുങ്ങിയവരില്‍ ഏറെയും.കഴിഞ്ഞ ദിവസം മലയാളികള്‍ അടക്കം വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഒരു ദിവസത്തിന്​ ശേഷമാണ്​ ഇവര്‍ക്ക്​ പുറത്തിറങ്ങാന്‍ കഴിഞ്ഞത്​.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!