കാസര്‍കോട്: കൈവശഭൂമിക്ക് പട്ടയം പദ്ധതി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തില്‍ കാസര്‍കോട് ജില്ലയിലും തുടര്‍ന്ന് മറ്റു ജില്ലകളിലും പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ ഭൂമിയില്‍ കൃഷി ചെയ്തും വീടുവെച്ചും താമസിക്കുന്ന മറ്റെവിടെയും ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്ന പദ്ധതിയാണ് കൈവശ ഭൂമിക്ക് പട്ടയം. വര്‍ഷങ്ങളായി ഭൂമി കൈവശം വെച്ചനുഭവിക്കുകയും വെറെ കേരളത്തില്‍ എവിടേയും ഭൂമിയില്ലാതിരിക്കുകയും ചെയ്യുന്ന ആളുകളുടെ അപേക്ഷകള്‍ കാലങ്ങളായി കെട്ടിക്കിടക്കുന്നുവെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താനുള്ള അവസരമാണിത്. നിലവില്‍ സംസ്ഥാനത്തെ ഭൂരഹിതരായ 1.65 ലക്ഷത്തേളം പേര്‍ക്ക് പട്ടയം നല്‍കാന്‍ സാധിച്ചു. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ ഭൂരഹിതരായവര്‍ക്ക് ഒക്ടോബര്‍ 31 വരെ പ്രത്യേകം തയ്യാറാക്കിയ വെബ്‌സൈറ്റായ http://www.mtiram.revenue. kerala. gov.in ലൂടെ അപേക്ഷിക്കാം. ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാതലത്തിലും താലൂക്ക് തലത്തിലും പരിശോധന നടത്തി നിയമാനുസൃതമായാണ് അര്‍ഹരായവര്‍ക്ക് ഭൂമി പതിച്ച് നല്‍കുക. അക്ഷയകേന്ദ്രങ്ങളിലൂടെ അപേക്ഷിക്കാവുന്നതാണ്. പട്ടികവര്‍ഗ പട്ടികജാതി, ബിപിഎല്‍ ആളുകള്‍ക്ക് സൗജന്യമായി അപേക്ഷിക്കാനുള്ള സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്.