Read Time:1 Minute, 13 Second
വാഷിങ്‌ടണ്‍: യാഹു ഗ്രൂപ്പ് അടച്ചുപൂട്ടുന്നുവെന്ന പ്രഖ്യാപനവുമായി കമ്പനി. ഇന്റര്‍നെറ്റ് രംഗത്ത് 19 വര്‍ഷമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ഡിസംബര്‍ 15ന് കമ്പനിക്കു ഷട്ടറിടും.
മറ്റ് ബിസിനസ് മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണിതെന്നും വെരിസോണ്‍ ഉടമസ്‌ഥതയിലുള്ള കമ്പനി വ്യക്‌തമാക്കി. ഡിസംബര്‍ 15 മുതല്‍ ഉപയോക്‌താക്കള്‍ക്ക് പുതിയ ഗ്രൂപ്പുകള്‍ ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ നിന്ന് മെയിലുകള്‍ അയയ്‌ക്കാനോ സ്വീകരിക്കാനോ കഴിയില്ല. യാഹൂ വെബ്‌സൈറ്റും ലഭ്യമാകില്ല. ഇ-മെയില്‍ സന്ദേശങ്ങളും അയയ്‌ക്കാനാവില്ല. എന്നാല്‍, നേരത്തെ അയയ്‌ക്കുകയും സ്വീകരിക്കുകയും ചെയ്‌തിട്ടുള്ള മെസേജുകള്‍ നീക്കം ചെയ്യാന്‍ കഴിയില്ല. യാഹുവില്‍ ഇ- മെയില്‍ ഐഡിയുള്ളവര്‍ക്കു സേവനം തുടര്‍ന്നും ലഭ്യമാകും.