ഉപ്പള:
TeamRGB ബേക്കൂറിന്റെ പത്താം വാർഷികത്തൊടനുബന്ധിച്ച് നവീകരിച്ച ക്ലബ് ഉദ്ഘാടനവും ക്ലബ്ബിന്റെ ചാരിറ്റി സംരംഭമായ നിയാസ് ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനവും സാമൂഹ്യ പ്രവത്തകനും അഭയം ചാരിറ്റി ഫൗണ്ടേഷൻ ചെയർമാനുമായ ഖയ്യും മാന്യ നിർവഹിച്ചു.
വർഷത്തിലൊരിക്കൽ കായിക പരിപാടി നടത്തുന്നതിന്ന് പകരം മണ്മറഞ്ഞ സുഹൃത്തുക്കളുടെ പേരിൽ ചാരിറ്റി സംരംഭത്തിന്ന് മുന്നിട്ടിറങ്ങുന്ന സൽപ്രവർത്തിയിൽ കൂട്ടുകാരനും കൂടി അർഹമാക്കിയ പ്രവർത്തനം എന്നും വാഴ്ത്തപെടുന്ന പ്രവർത്തനമാണെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ ഖയ്യും മാന്യ ആശംസിച്ചു.
ക്ലബ് അംഗം അബ്ദുൽ ലത്തീഫ് വാഫി പ്രാർത്ഥന നടത്തി. പരിപാടിയിൽ വാഫി കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം കരസ്തമാക്കി സേവന രംഗത്തിറങ്ങുന്ന ക്ലബ് അംഗം ലത്തീഫ് വാഫി ബേക്കൂറിനെ ആദരിച്ചു. ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്ഥരാകാരായ ആദിൽ അബ്ദുല്ലയെയും അബ്ദുൽ ബാസിത്തിനെയും യോഗത്തിൽ സ്നേഹോപഹാരം നൽകി.
വാർഡ് മെമ്പർ അബ്ദുൽ റഹ്മാൻ ബേക്കൂർ, ക്ലബ് ചെയർമാൻ സിദ്ദിഖ് ബേക്കൂർ, ബേക്കൂർ ജമാഅത്ത് ജനറൽ സെക്രട്ടറി അബൂബക്കർ ഹാജി ചെറുകുണ്ട് തുടങ്ങിയവർ സാന്നിദ്ധ്യം അർപ്പിച്ചു. അഫ്സൽ ബേക്കൂർ സ്വാഗതവും ഉസൈർ നന്ദിയും പറഞ്ഞു.