Read Time:1 Minute, 12 Second
ഉപ്പള: മഞ്ചേശ്വരം താലൂക്ക് തല അദാലത്തിൽ അഷ്റഫ് മദർആർട്സ് ജില്ലാ കലക്ടർക്ക് പ്രസ്തുത വിഷയം ചൂണ്ടിക്കാണിച്ചുകൊണ്ട് പരാതി നൽകിയിരുന്നു. പരാതിക്കാരുമായി ജില്ലാ കളക്ടർ നേരിട്ട് വാട്സ്ആപ്പ് വീഡിയോ കോളിലൂടെയാണ് സംവദിച്ചത്. എത്രയും പെട്ടെന്ന് കെട്ടിടം പുനർനിർമിക്കാനുള്ള നിർദേശം ബന്ധപ്പെട്ടവർക്ക് നൽകുമെന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ നടത്തിയ സംഭാഷണത്തിൽ അറിയിച്ചു.
മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ബേക്കൂരിൽ ഉള്ള ഈ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ മാസ്സ് ടോക്കിലൂടെ അഷ്റഫ് എം.എ ജനങ്ങളിലേക്ക് എത്തിച്ചിരുന്നു. പ്രസ്തുത ആരോഗ്യകേന്ദ്രം മംഗൽപ്പാടി ഗ്രാമ പഞ്ചായത്തിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.