Read Time:1 Minute, 18 Second
ദുബൈ: ദുബൈ കെ എം സി സി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ ഒഴിവ് വന്ന സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
കഴിഞ്ഞ ദിവസം സൂം ആപ്ലിക്കേഷനിൽ ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തിരഞ്ഞെടുത്തത്.
കോവിഡ് ലോക് ഡൗൺ ഘട്ടത്തിൽ സാമൂഹ്യ സേവന രംഗത്ത് രാത്രി, പകൽ വ്യത്യാസമില്ലാതെ സേവന സന്നദ്ധരായി പ്രവർത്തിച്ച യു എ യിലുള്ള മംഗൽപാടി പഞ്ചായത്ത് പരിധിയിലെ പ്രവർത്തകരെ അനുമോദിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ്: ജബ്ബാർ ബൈദല, വർക്കിംഗ് പ്രസിഡന്റ് :ഹാഷിം ബണ്ടസാല, വൈ പ്രസിഡന്റുമാർ :ഇദ്‌രീസ് അയ്യൂർ ,ഫാറൂഖ് അമാനത്ത്,
യോഗം ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം ട്രഷറർ ഇബ്രാഹിം ബേരികെ ഉൽഘാടനം ചെയ്‌തു , ജബ്ബാർ ബൈദല അധ്യക്ഷത വഹിച്ചു, റസാഖ് ബന്ദിയോട് സ്വാഗതം ആശംസിച്ചു,പഞ്ചായത്ത് ,മണ്ഡലം നേതാക്കൾ പ്രസംഗിച്ചു.