Read Time:1 Minute, 11 Second
കേന്ദ്ര സർവകലാശാലാ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിക്കാനൊരുങ്ങി ദുബായ് മലബാർ കലാസാംസ്കാരിക വേദി
കുമ്പള:
കേന്ദ്ര സർവകലാശാല പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ ദുബായ് മലബാർ കലാസാംസ്കാരിക വേദി അനുമോദിക്കുന്നു. മലയാളം എം.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് അസൂറ മൂന്നാം റാങ്ക് നേടിയ ഹസീന യാസ്മിൻ എന്നിവരെയാണ് അനുമോദിക്കുന്നത് ഒക്ടോബർ 7 വൈകിട്ട് നാലുമണിക്ക് ഏരിയയിൽ വെച്ച് നടക്കുന്ന ചടങ്ങ് പി എം മുനീർ ഹാജി ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും പരിപാടിയിൽ സംബന്ധിക്കുമെന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്റഫ് അറിയിച്ചു.