അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ അറബിക് വാക് പ്രയോഗം ട്വറ്ററില്‍ ട്രെന്‍ഡിംഗ്. ഡോണള്‍ഡ് ട്രംപ് നികുതി അടച്ചിട്ടില്ലെന്ന വിഷയവുമായി നടന്ന ചര്‍ച്ചയിലാണ് ‘ഇന്‍ഷാ അല്ലാഹ്’ എന്ന പ്രയോഗം അദ്ദേഹം ഉപയോഗിച്ചത്. ദൈവത്തിന്റെ ഇച്ഛ പോലെ എന്നാണ് ‘ഇന്‍ഷാ അള്ളാഹ്’ എന്ന വാക്കിന് അര്‍ത്ഥം.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപെന്ന് ജോ ബൈഡന്‍ പറഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍.താന്‍ നികുതി വെട്ടിച്ചെന്ന ബൈഡന്റെ ആരോപണം ട്രംപ് നിഷേധിച്ചു. ലക്ഷങ്ങള്‍ നികുതി അടച്ചിട്ടുണ്ടെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കൊവിഡിനെ നേരിടാന്‍ ട്രംപ് സര്‍ക്കാരിന് ശരിയായ പദ്ധതികളില്ലെന്ന് ജോ ബൈഡന്‍ ആരോപിച്ചപ്പോള്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചതെന്ന് ട്രംപ് പറഞ്ഞു.
സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ആദ്യ ടെലിവിഷന്‍ സംവാദം ഒരുഘട്ടത്തില്‍ ചൂടേറിയ വാഗ്വാദമായി മാറി. ഡോണള്‍ഡ് ട്രംപ് നുണയനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ജോ ബൈഡന്‍ പറഞ്ഞു. ട്രംപ് അമേരിക്കക്കാരെ കൂടുതല്‍ ദുര്‍ബലരും ദരിദ്രരും ആക്കിയെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. സംവാദത്തിന്റെ തുടക്കം മുതല്‍ തന്നെ ഇരുവരും പരസ്പരം തടസപ്പെടുത്താന്‍ ശ്രമിച്ചത് ബഹളത്തിന് ഇടയാക്കി.
അമേരിക്കൻ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ ‘ഇൻഷാ അള്ളാഹ്’ എന്ന അറബിക് വാക്ക് പ്രയോഗം ട്വിറ്ററിൽ വൻ ട്രെൻഡിംഗ്
Read Time:2 Minute, 12 Second