കോവിഡ് നിയന്ത്രണം വീണ്ടും കടുപ്പിച്ച് സർക്കാർ;  കല്യാണത്തിന് 50 പേര്‍ മാത്രം,കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

കോവിഡ് നിയന്ത്രണം വീണ്ടും കടുപ്പിച്ച് സർക്കാർ; കല്യാണത്തിന് 50 പേര്‍ മാത്രം,കടകളില്‍ സാമൂഹിക അകലം നിര്‍ബന്ധം; നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി

0 0
Read Time:3 Minute, 39 Second

തിരുവനന്തപുരം:
 സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായ വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് സർക്കാർ. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കാനാണ് തീരുമാനം. 

പോലീസിന് ക്രമസമാധാനപാലനത്തിന് സമയം ചെലവഴിക്കേണ്ടി വന്നപ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൽ തടസ്സമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടകളിൽ സാമൂഹ്യ അകലം പാലിച്ചില്ലെങ്കിൽ കടയുടമകൾക്ക് എതിരെ നടപടി കടകളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഉടമയ്ക്കെതിരെ നടപടിയുണ്ടാകും. കടയുടെ വിസ്തീർണ്ണമനുസരിച്ചുള്ള ആളുകൾ, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ ഉറപ്പുവരുത്തണം. ഒരേ സമയം പരിധിയിലപ്പുറം ആളുകൾ വന്നാൽ പുറത്ത് ക്യൂവായി നിൽക്കണം. അതിന് അടയാളം മാർക്ക് ചെയ്ത് നൽകണം. ഇതെല്ലാം കടയുടമയുടെ ഉത്തരവാദിത്തമാണ്. നേരത്തെയുള്ള തീരുമാനങ്ങളാണ് ഇതെങ്കിലും ഇനി മുതൽ ഇത് പാലിച്ചില്ലെങ്കിൽ കടയുടമയ്ക്കെതിരെ നടപടിയും കട അടച്ചിടുകയും വേണ്ടി വരും. വിവാഹത്തിന് 50 ഉംമരണാനന്തര ചടങ്ങുകൾക്ക് 20 പേരും എന്ന തീരുമാനം കർശനമാക്കും വിവാഹത്തിന് 50 പേരാണ് സാധാരണ നിലയിൽ പങ്കെടുക്കാവുന്നത്. മരണാനന്തര ചടങ്ങുകൾക്ക് 20 പേരിൽ കൂടാൻ പാടില്ല. ഇത് അതേ രീതിയിൽ നടപ്പാക്കണം. രോഗ പ്രതിരോധസംവിധാനങ്ങൾ നിരീക്ഷിക്കാൻ സർക്കാർ ഗസറ്റഡ് റാങ്ക് ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് തയ്യാറാക്കി, പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷനുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നേൽനോട്ടം നൽകും. പ്രത്യേകമായ ചില അധികാരങ്ങളും ഇവർക്ക് നൽകും. സംസ്ഥാനത്തെ എല്ല തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഇത് നടപ്പാക്കും. മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ വർധിപ്പിക്കും ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സംസ്ഥാനത്ത് ആകമാനം നിലവിൽ 225 കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 32,979 ബെഡുകളാണ് ഇവിടങ്ങളിലായി ഉള്ളത്. അതിൽ 19,478 ബെഡുകളിൽ ഇപ്പോൾ രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്. കോവിഡ്മുക്തരായവർക്ക് ചില രോഗങ്ങൾ വരുന്നതായി പറയുന്നുണ്ട്. ഇത്തരക്കാർക്ക് പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിക്കുന്നത് പരിഗണനയിലാണ്. രോഗികളെ ചികിത്സിക്കാനാവശ്യമായ 38 കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുണ്ട്. 18 ഇടങ്ങളിൽ 689 രോഗികളെ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!