കൊറോണ പ്രതോരോധ നടപടികളുടെ ഭാഗമായി മാസ്ക് നിര്ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോള്‍.എന്നാല്‍ മിക്കവരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയില്‍ അല്ല, ഇത് കൂടാതെ മാസ്കില്ലാതെ ഫേസ് ഷീല്‍ഡ് ധരിച്ച് പുറത്തിറങ്ങുന്നവരെയും കാണാനാകും.എന്നാല്‍ ഫേസ് ഷീല്‍ഡുകളെക്കുറിച്ച് നടത്തിയ പുതിയ പഠനത്തില്‍ പുറത്ത് വരുന്നത് അമ്ബരപ്പിക്കുന്ന വിവരങ്ങള്‍ ആണ്.
പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡുകള്‍ കൊറോണ പകരുന്നത് തടയില്ലെന്നാണ് പുതിയ പഠനം അവകാശപ്പെടുന്നത്.ജപ്പാനിലാണ് ഇത് സംബന്ധിച്ച പഠനം നടക്കുന്നത്. ജപ്പാനിലെ കോബില്‍ ഒരു സര്‍ക്കാര്‍ ഗവേഷണ കേന്ദ്രത്തിലുള്ള ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. റെസ്റ്റോറന്റ് പോലുള്ള തൊഴില്‍ മേഖലകളില്‍ ധാരാളം ആളുകള്‍ പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡുകള്‍ ഉപയോഗിച്ച് വരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഫേസ്ഷീല്‍ഡുകളുടെ പ്രയോജനം എത്രമാത്രമാണെന്ന് പരിശോധിക്കാന്‍ ഗവേഷകര്‍ തീരുമാനിച്ചത്.
പ്ലാസ്റ്റിക് ഫേസ്ഷീല്‍ഡ് ഉപയോഗിക്കുമ്ബോള്‍ 5 മൈക്രോമീറ്ററില്‍ താഴെ വലുപ്പം വരുന്ന സ്രവകണങ്ങള്‍ ഏകദേശം നൂറു ശതമാനവും വെളിയിലേക്ക് പോകുമെന്നാണ് പഠനം പറയുന്നത്. 50 മൈക്രോ മീറ്റര്‍ വരെ വലുപ്പം വരുന്ന കണങ്ങളുടെ പകുതിയോളവും ഷീല്‍ഡിന്റെ പുറത്തേക്ക് തെറിക്കുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഫേസ് ഷീല്‍ഡുകളെക്കുറിച്ച് നടത്തിയ പുതിയ പഠനത്തില്‍ പുറത്ത് വരുന്നത് അമ്പരിപ്പിക്കുന്ന വിവരങ്ങള്‍
Read Time:1 Minute, 59 Second