മഞ്ചേശ്വരം :
സൗദി അറേബ്യയുടെ നാഷണൽ ഡേ ദിനത്തിൽ വൈറലായി മഞ്ചേശ്വരം സ്വദേശി ആലപിച്ച ‘ഹുബ്ബക് യാ സൗദി’ എന്ന ഗാനം.
അസ്റി കാസറഗോഡ് എഴുതിയ വരികൾ അസീസ് കടലുണ്ടിയുടെ നിർമ്മാണത്തിൽ സിദ്ദീഖ് മഞ്ചേശ്വരവും,തസ്നീം റിയാസുമാണ് ആലപിച്ചത്. സംവിധാനവും സിദ്ദീഖ് മഞ്ചേശ്വരം തന്നെയാണ് ചെയ്തത്.
സൗദ് അറേബ്യയുടെ ഭരണ നേട്ടവും ,പ്രവാസികൾക്ക് സൗദി നൽകുന്ന പരിഗണന,പ്രവാസികൾ സൗദിയിലെത്തി നേടിയെടുത്തതുമായ വിവിധ വിവരങ്ങളാണ് ഈ ഗാനത്തിലൂടെ പറയുന്നത്.
നിരവധി പ്രശസ്തമായ ഗാന രചന എഴുതിയ അസീസ് അസ്രി ഈ ആൽബത്തിന് വേണ്ടി എഴുതിയ വരികളും ശ്രദ്ദേയമാണ്.
നാടിന്റെയും സമൂഹത്തിന്റെയും നൺമയ്ക്കും,വികസനത്തിനും വേണ്ടി എന്നും ശ്രദ്ദ പതിപ്പിച്ച് അതിന് വേണ്ടി പ്രവർത്തിക്കുന്ന സിദ്ദീഖ് മഞ്ചേശ്വരം ജില്ലയിൽ തിളങ്ങി നിൽഅക്കുന്ന പാട്ടുകാരൻ കൂടിയാണ്. കലാ,സാമൂഹ്യ സാംസ്കാരിക മേഖലയിൽ മുദ്ര പതിപ്പിച്ച സിദ്ദീഖിനെ മഞ്ചേശ്വരക്കാർ നെഞ്ചിലേറ്റിയിരുക്കുകയാണ് ഈ ഗാനത്തോടെ.യൂടൂബിൽ ഈ വീഡിയോ അപ്ലോഡ് ചെയ്തു മണിക്കൂറുകൾ കൊണ്ട് തന്നെ ലക്ഷത്തോടടുത്ത് ആൾക്കാർ വീഡിയോ കണ്ടു എന്നതും പ്രത്യേകതയാണ്.
മഞ്ചേശ്വരത്തിന്റെ വികസന മുരടിപ്പ് വിളിച്ചോതുന്ന വ്യത്യസ്ഥമാർന്ന വീഡിയോ ആൽബം കൂടി സിദ്ദീഖ് മഞ്ചേശ്വരത്തിന്റെ സംവിധാനത്തിൽ നടന്നു വരികയാണ്.
വീഡിയോ കാണാൻ താഴെയുള്ള link ൽ click ചെയ്യുക
https://www.youtube.com/watch?v=x98v7xgpClU&feature=youtu.be