അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാഴ്ചക്കുറവ് മുതൽ കാൻസർ വരെ വരുത്താം

അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാഴ്ചക്കുറവ് മുതൽ കാൻസർ വരെ വരുത്താം

0 0
Read Time:6 Minute, 35 Second

അമിതമായ മൊബൈൽ ഫോൺ ഉപയോഗം വരുത്താം കാഴ്ചക്കുറവ് മുതൽ കാൻസർ വരെ.

മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ , മൊബൈൽ ഫോണിന്റെ ഉപയോഗം പരിധിയിൽ കൂടുതൽ ആകുമ്പോൾ അത് നമ്മുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു .

ഫോൺ ഉപയോഗിക്കാത്തവർ വളരെ കുറവാണ് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ ശാസ്ത്രം ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു

ആളുകളുമായി സംസാരിക്കാൻ , മെസ്സേജ് അയക്കാൻ , പാട്ട് കേൾക്കാൻ , കളിക്കാൻ , സിനിമ കാണാൻ തുടങ്ങി നിരവധി കാര്യങ്ങളാണ് ഒരു ദിവസം നമ്മൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുന്നത് .

മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ , മൊബൈൽ ഫോണിന്റെ ഉപയോഗം പരിധിയിൽ കൂടുതൽ ആകുമ്പോൾ അത് നമ്മുടെ ആരോഗ്യത്തെയും കാര്യമായി ബാധിക്കുന്നു .

ഒരു മൊബൈൽ ഫോൺ ഉപഭോക്താവിന്റെ തലച്ചോറിലെ കോശങ്ങൾ  മൊബൈൽ ഫോണിൽ നിന്ന് പ്രവഹിക്കുന്ന കാന്തിക തരംഗങ്ങൾ വലിച്ചെടുക്കുന്നത്  ഉപയോഗിക്കുന്ന ഫോണിന്റെ സാങ്കേതിക വിദ്യ, ഉപഭോക്താവും ഫോണും തമ്മിലുള്ള ദൂരം , മൊബൈൽ ഫോൺ എത്ര നേരം തുടർച്ചയായി ഉപയോഗിക്കുന്നു എന്ന് തുടങ്ങി നിരവധി കാര്യങ്ങളെ ആശ്രയിച്ചു കൊണ്ടാണ് . ശാസ്ത്രജ്ഞർ പല രീതിയിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ തുടർച്ചയായിട്ടുള്ള മൊബൈൽ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെയും , ഉറക്കത്തെയും ഒക്കെ ബാധിക്കും എന്നാണ് പറയുന്നത് . മൊബൈൽ ഫോണിൽ നിന്ന് പ്രവഹിക്കുന്ന റേഡിയേഷൻ തലച്ചോറിന്റെ കോശങ്ങളിൽ ജനിതക മാറ്റം വരുത്താനും തന്മൂലം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം എന്നുവരെയാണ് പഠനങ്ങൾ പറയുന്നത് .മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് ഇത് കൂടുതൽ ദോഷകരമാകുന്നത് .കാരണം കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയുടെ ഘട്ടത്തിൽ ഇത്തരത്തിലുള്ള റേഡിയേഷനുകൾക്ക് വിധേയമാക്കുമ്പോൾ കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകുന്നു .

മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം നമ്മളിൽ പലതരത്തിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു . കൂടുതൽ നേരം നമ്മൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ചിലർ അതിന് വല്ലാതെ അടിമപ്പെട്ടു പോകുകയും , ഒരു നിമിഷം പോലും മൊബൈൽ ഫോൺ കയ്യിൽ ഇല്ലാതെ ഇരിക്കാൻ കഴിയാത്ത സാഹചര്യം വരെ ഉണ്ടാകുന്നു . ജോലി സ്ഥലങ്ങളിലും , മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോഴും മറ്റും മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്താറുണ്ട് . ഇത്തരം അവസ്ഥകളിൽ മൊബൈൽ ഫോണിന് അടിമപെട്ടവർക്കുണ്ടാകുന്ന മാനസികസമ്മർദ്ദം വളരെയധികം ആയിരിക്കും എന്നുള്ളത് പഠനങ്ങൾ തെളിയിക്കുന്നു .

ഒരുപാടു നേരം മൊബൈൽ ഫോൺ ഉപയോഗിച്ച് കഴിയുമ്പോൾ സ്‌ക്രീനിൽ വല്ലാത്തൊരു എണ്ണമയം ഉണ്ടാവുന്നു . ഈ എണ്ണമയത്തിൽ നമ്മുടെ രോഗപ്രതിരോധശേഷിയെ കുറക്കാനും അസുഖങ്ങൾ ഉണ്ടാക്കാൻ സാധ്യതയുമുള്ള ധാരാളം രോഗാണുക്കൾ അടങ്ങിയിരിക്കും .

മൊബൈൽ ഫോൺ ഒരുപാടു നേരം ഉപയോഗിക്കുമ്പോൾ , ഭൂരിഭാഗം സമയവും നമ്മൾ കഴുത്തു കുമ്പിട്ടായിരിക്കും ഇരിക്കുക. ഇത് നമ്മുടെ കഴുത്തിന് വേദന ഉണ്ടാക്കുന്നു കൂടാതെ നിർത്താതെയുള്ള ഉപയോഗം വിരലുകൾക്ക് സമ്മർദ്ദം നൽകുകയും തന്മൂലം കൈകൾക്കും വിരലുകൾക്കും വേദന ഉണ്ടാകുകയും ചെയ്യുന്നു .

ഉറക്കമുണർന്നാൽ ആദ്യംചെയ്യുന്നത് മൊബൈൽ ഫോൺ എടുത്തു നോക്കുക എന്നുള്ളതാണ് പൊതുവെ എല്ലാവരുടെയും ശീലം . എന്നാൽ ഉറക്കത്തിൽ നിന്ന് പെട്ടെന്ന് തുറക്കുന്ന കണ്ണുകൾക്ക് മൊബൈൽ ഫോണിൽ നിന്ന് പ്രവഹിക്കുന്ന വെളിച്ചത്തെ ഉൾകൊള്ളാൻ സാധിക്കില്ല . ഇത് ഒടുവിൽ നമ്മളെ കൊണ്ടെത്തിക്കുന്നത് കാഴ്ചക്കുറവിലേക്കാണ് .

അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം നമ്മുടെ ചിന്ത ശേഷിയെയും ബാധിക്കുകയും , ഉറക്കത്തെ ബാധിക്കുകയും , വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങൾക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു .

മൊബൈൽ ഫോൺ നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്ന് തന്നെയാണ് . എന്നിരുന്നാലും നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും ആരോഗ്യ സംരക്ഷണാർത്ഥം മൊബൈൽ ഫോണിന്റെ ഉപയോഗത്തിന് പരിധികൾ വെക്കാം . ആരോഗ്യമുള്ള ,ചിന്താശേഷി ഉള്ള ഭാവി തലമുറയ്ക്ക് വേണ്ടി കൈകോർക്കാം .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!