ഉപ്പള :
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന പരിഹരിക്കുമെന്ന്
റവന്യു മന്ത്രിയുടെ ഉറപ്പ് ഇതോടെ മംഗൽപ്പാടി ജനകീയ വേദിയുടെ സമരം വിജയത്തിലേക്ക് എത്തുമെന്ന ശുഭ പ്രതീക്ഷയിലാണ് ജനങ്ങൾ.
താലൂക്ക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണനയാക്കെതിരെ
18 ദിവസങ്ങളോളമായി മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ മുന്നിൽ മംഗൽപ്പാടി ജനകീയ വേദിയുടെ നേതൃത്വത്തിൽ അനിശ്ചിത കാല റിലേ സത്യഗ്രഹ സമരം നടന്ന് വരികയായിരുന്നു. നിരവധി ക്ലബ്,സംഘടനാ,കൂട്ടായ്മകളും,രാഷ്ട്രീയ പാർട്ടികളും ഐക്യദാർഢ്യവുമായി സമര പന്തലിലെത്തിയിരുന്നു.ഓരോ ദിവസം പിന്നിടുമ്പോഴും സമരം ശക്തിയാർജിച്ചു വരികയായിരുന്നു. ഇത് അധികാരികളുടെ കണ്ണ് തുറപ്പിക്കുമെന്നുറപ്പായി. മാറി മാറി സംസ്ഥാനം ഭരിച്ച സർക്കാരും ജനപ്രതിനിധികളും മഞ്ചേശ്വരത്തെ ആരോഗ്യ മേഖലയെയും,മറ്റും പാടെ അവഗണിച്ചതിന്റെ കാരണം കൊണ്ടാണ് കോവിഡ് ആരംഭത്തിൽ മംഗലാപുരം അതിർത്തിയടച്ചപ്പോൾ 21ജീവൻ നഷ്ടപ്പെട്ടതും.
സമരം തുടങ്ങി ഒരാഴ്ചയ്ക്ക ശേഷം ജില്ലാ കളക്ടറേയും,ഡി.എം.ഒ യെയും എം.ജെ.വി നേതാക്കൾ കണ്ടു ചർച്ച നടത്തിയെങ്കിലും അവരും കൈയൊഴിയുകയായിരുന്നു.
ഇന്ന് വെള്ളിയാഴ്ച്ച റവന്യൂ മന്ത്രിയുമായി കാസറഗോഡ് വെച്ച് എം ജെ.വി നേതാക്കൾ ചർച്ച നടത്തുകയും ചർച്ചയ്യ്ക്കിടെ റവന്യൂ മന്ത്രി ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെ ഫോണിൽ വിളിച്ചു ആശുപത്രി കാര്യം സംസാരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് ആശുപത്രിയുടെ കാര്യത്തിൽ ഒന്നര മാസത്തിനകം വേണ്ട പരിഹാരം കാണുമെന്നും സമരം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മംഗൽപ്പാടി ജനകീയ വേദിയുടെ നേതാക്കളായ അഡ്വ: കരീം പൂന ,റൈഷാദ് ഉപ്പള,അഷാഫ് മൂസകുഞ്ഞി,ഡോ.മജീദ് സി.പി.എം നേതാവ് അഡ്വ: ഉദയകുമാർ ഗട്ടി, സി.പി. ഐ നേതാവ് ദയാകർ മാട തുടങ്ങിയവർ മന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തു.
MJV യ്ക്ക് റവന്യു മന്ത്രിയുടെ ഉറപ്പ് , മംഗൽപ്പാടി ജനകീയ വേദിയുടെ സമരം വിജയത്തിലേക്ക്
Read Time:2 Minute, 47 Second