മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമര പന്തലിൽ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയുടെ പോരാളികളെത്തി
ഉപ്പള :
മഞ്ചേശ്വരം താലൂക്കാശുപത്രിയോടുള്ള അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദിയുടെ സമരം പതിനെട്ട് ദിവസം പിന്നിടുമ്പോൾ ഇന്ന് സമരത്തിനെത്തിയത് ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ് അട്ക്കയുടെ
പോരാളികളാണ്.
കലാ സാംസ്കാരിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന ബ്രദേർസ് അട്ക്ക മംഗൽപാടി ജനകീയ വേദിയുടെ പല പരിപാടികളിലും സാന്നിദ്ധ്യമറിയിച്ച ക്ലബും കൂടിയാണ്.
മംഗൽപാടി ജനകീയ വേദി ലീഡർ റൈഷാദ് ഉപ്പളയുടെ അദ്ധ്യക്ഷതയിൽ ക്ലബ് സെക്രട്ടറി ഹൈദർ എച്ച്.എം പരിപാടി ഉദ്ഘാടനം ചെയ്തു . ജലീൽ ഐ.എ ആശംസയറിയിച്ചു. കാദർ കോട്ട ,ലത്തീഫ് സീമൻ,,ഹമീദ് സി.എ,ലത്തീഫ് ചൂക്കിരി അട്ക്ക,സഗീർ,അബ്സൽ,മുസ്തഫ , അഫ്സർ,ഷാനവാസ്,മഹ്മൂദ്,മഷൂദ് തുടങ്ങിയവർ സംബന്ധിച്ചു .
ഒ.എം റഷീദ് മാസ്റ്റർ സ്വാഗതവും സൈനുദ്ദീൻ അട്ക്ക നന്ദിയും പറഞ്ഞു.