Read Time:1 Minute, 8 Second
ഉപ്പള:
മംഗൽപാടി ജനകീയവേദിയുടെ നേതൃത്വത്തിൽ
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണനയ്ക്കെതിരെ ആശുപത്രി കവാടത്തിന് മുന്നിൽ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹ സമരത്തിന് ഇന്ന് TFC ബന്തിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സമരപന്തലിലെത്തി . എം.ജെ.വി ലീഡർ
സിദ്ധീഖ് കൈക്കമ്പയുടെ അദ്ധ്യക്ഷതയിൽ മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു.
ടി.എഫ്.സി ചെയർമാൻ മുഖ്യാതിഥിയായിരുന്നു..ടിഎഫ്.സി പ്രസിഡണ്ട് സത്താർ,സെക്രട്ടറി മഹ്മൂദ്, ബന്തിയോട് യുജനവേദി പ്രസിഡണ്ട് ബിലാൽ,മുനാസ്.എം.പി,ഹനീഫ്.കെ കെ.(സൗദി കെ.എം.സി.സി)എനിനിവർ സംബന്ധിച്ചു. എം.ജെ.വി ലീഡർ ഒ.എം റഷീദ് സ്വാഗതവും മുഷ്താഖ് മെക്സിക്കോ നന്ദിയും പറഞ്ഞു.