Read Time:1 Minute, 8 Second
ഉപ്പള :
ഇന്ന് ഗോൾഡൻ ഗൈസ് മള്ളങ്കൈ കൂട്ടത്തോടെ അനിശ്ചിതകാല സത്യഗ്രഹ റിലേ സമര പന്തലിൽ വന്നു പൂർണ്ണ പിന്തുണയും ഐക്യധാർഢ്യവും അറിയിച്ചു.കൂടാതെ താലൂക്ക് ആശുപത്രി അവഗണനയിൽ സമരത്തിനിറങ്ങിയ മംഗൽപ്പാടി ജനകീയ വേദിയെ പ്രത്യേകം പ്രശംസിച്ചു.
രാവിലെ 10 മണിക്ക് തുടങ്ങിയ ഇന്നത്തെ പരിപാടി റൈഷാദ് ഉപ്പളയുടെ അദ്ധ്യക്ഷതയിൽ ഇർഷാദ് മള്ളങ്കൈ ഉദ്ഘാടനം ചെയ്തു.ബിലാൽ നാട്ടക്കൽ,അസ്ഹർ നാട്ടക്കൽ സംസാരിച്ചു.ഷിഹാബ് ഗുർമ്മ,ഹൈദർ മള്ളങ്കൈ,മുസ്താഖ്,അസീസ് നാഷണൽ,റഫീഖ്,നവാസ് ,സത്താർ കാണ്ടൽ,ഗണേഷ്,ഷാഹുൽ ഹമീദ് മള്ളങ്കൈ,അബ്ബാസ് ഗുർമ്മ,ഓ.എം റഷീദ് ,ഡോക്ടർ മജീദ് തുടങ്ങിയവർ സംബന്ധിച്ചു.സിദ്ധീഖ് കൈക്കമ്പ സ്വാഗതവും,സൈനുദ്ദീൻ അട്ക്ക നന്ദിയും പറഞ്ഞു.