ഉപ്പള :
ആസന്നമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പിഡിപി പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ബേക്കൂർ സ്വതന്ത്ര സ്ഥാനാർഥി യായി മത്സരിച്ച ഒമ്പതാം വാർഡിൽ ഉൾപ്പടെ പത്തു ഗ്രാമ പഞ്ചായത്ത് വാർഡുകളിലേക്കും ഇച്ചിലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പടെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കും മല്സരിക്കാൻ പിഡിപി മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു പിഡിപി സംസ്ഥാന കൗൺസിലർ കെപി മുഹമ്മദ് സാഹിബിന്റെ വസതിയിൽ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ബേക്കൂർ ന്റെ അധ്യക്ഷ തയിൽ ചേർന്ന യോഗമാണ് തീരുമാനം കൈകൊണ്ടത് പാർട്ടി മത്സരിക്കാത്ത വാർഡുകളിൽ സമാന മനസ്കരുമായി സഹകരിക്കുവാനും യോഗം തീരുമാനിച്ചു മർദിത പക്ഷ ഐക്യവും മംഗല്പാടിയുടെ സമഗ്ര വികസനമാണ് പാർട്ടി ലക്ഷ്യം എന്നും പിഡിപി നേതാക്കൾ അറീച്ചു മാറി മാറി ഭരിക്കുന്നവർ ജില്ലയോടും മണ്ഡലത്തോടും കാണിക്കുന്ന അവഗണന മംഗല്പാടിയും നിരന്തരമായി ഏറ്റുവാങ്ങുകയാണ് അതിന്റെ ഏറ്റവും വലിയ നിദർശനമാണ് അവ്യവസ്ഥകളുടെ പ്രതീകമായ വിദഗ്ദ്ധ ചികിത്സ സംവിദാനങ്ങളില്ലാത്ത മംഗൽപാടി താലൂക് ഹോസ്പിറ്റൽ എന്നും യോഗം ആരോപിച്ചു ഈ നിരന്തര അവഗണന അവസാനിക്കുന്നതിന്ന് പിഡിപി സ്ഥാനാർഥി കളെ വിജയിപ്പിക്കാൻ മതേതര വിശ്വാസികൾ തയ്യാറാകണമെന്നും മംഗൽപാടി പഞ്ചയാത് യോഗം ആവശ്യപ്പെട്ടു പിഡിപി സ്റ്റേറ്റ് കൗൺസിലർ കെപി മുഹമ്മദ് യോഗം ഉൽഘടനം ചെയ്തു മണ്ഡലം സെക്രട്ടറി മൂസ അടക്കം മുഖ്യ പ്രഭാഷണം നടത്തി ഭാരവാഹികളായ അഷ്‌റഫ് ബേക്കൂർ മൊയ്‌ദീൻ ബേക്കൂർ സലീം ഉപ്പള തുടങ്ങിയവർ സംസാരിച്ചു സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ നിരീക്ഷകനായി സംബന്ധിച്ചു പിഡിപി മംഗൽപാടി പഞ്ചായത്ത് സെക്രട്ടറി അഫ്സർ മള്ളങ്കൈ സ്വാഗതവും കെപി ലത്തീഫ് ഉപ്പള നന്ദിയും പറഞ്ഞു.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ; മംഗൽപാടിയിൽ പിഡിപി മത്സരിക്കും
Read Time:2 Minute, 41 Second