കാസർകോട്: ജില്ലയിലെ റെഡിമെയ്ഡ് വസ്ത്ര നിർമ്മാണ മേഖയ്ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനു വേണ്ടി ജില്ലയിൽ സ്വകാര്യ മേഖലയിൽ ടെക്സ്റ്റൈൽ പാർക്ക് വരുന്നു. വസ്ത്ര നിർമ്മാണ രംഗത്തേക്കു ജില്ലയിൽ നിന്നു കൂടുതൽ യുവ സംരഭകർ കടന്നുവരുന്നുണ്ട്. അവർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ജില്ലയിലില്ല.അവർ അതിനു വേണ്ടി ബോംബെ,തമിഴ്നാട്ടിലെ തിരുപ്പൂർ ബാംഗ്ലൂർ പോലെയുള്ള മെട്രോ നഗരങ്ങളെയാണ് ആശ്രയിക്കുന്നത്. അവിടെക്കുള്ള യാത്രയും, താമസവും എല്ലാം നിർമ്മാണച്ചിലവ് വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. സീസണുകളിൽ ആവശ്യമായ ഉൽപാദനങ്ങൾ നടക്കാത്ത സംഭവങ്ങളുമുണ്ടാകാറുണ്ട്. ഇതൊക്കെ വ്യാപാരികൾക്ക് പ്രയാസം സൃഷ്ടിക്കാറുണ്ട്. അതിനുള്ള ഒരു പരിഹാരമെന്ന നിലക്കാണ് ജില്ലയിൽ ടെക്സ്റ്റൈൽ പാർക്കു തുടങ്ങുന്നത്. ഇതു വഴി കൂടുതൽ സംരഭകരെ ഈ രംഗത്തേക്കു ആകർഷിക്കാൻ സാധിക്കും. പരിശീലനം മുതൽ നിർമ്മാണം വരെയുള്ള എല്ലാ യൂനിറ്റുകൾക്കും പാർക്കിൽ സൗകര്യമുണ്ടായിരിക്കും. കയറ്റുമതി പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ സഹായത്തോടെ വ്യവസായികൾക്കു പ്രത്യേക പരിശീലനങ്ങൾ നല്കും. ജില്ലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ടെക്സ്റ്റൈൽ പാർക്ക് സഹായിക്കും.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ യുവതി, യുവാക്കൾക്ക് സൗജന്യ പരിശീലനം നൽകും. കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കാസർഗോഡ് ടെക്സ്റ്റൈൽ പാർക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ടെക്സ്റ്റൈൽ പാർക്കിനു സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. പാർക്കിന്റെരൂപകല്പന തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇതു സംബന്ധിച്ച് വിദഗ രുമായി ചർച്ചകളും നടത്തുന്നുണ്ട്. കോ വിഡ് പ്രതിസന്ധി കുറഞ്ഞാൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്നും കാസർകോട് ടെക്സ്റ്റൈൽ പാർക്ക് പ്രൈവറ്റ് ലമ്മിറ്റഡ് കമ്പനി ചെയർമാൻ ഫയാസ് കാപ്പിൽ നൽകിയ പത്രക്കുറിപ്പിൽ പറഞ്ഞു.
കാസർകോട് ടെക്സ്റ്റൈൽ പാർക്ക് യാഥാർത്ഥ്യമാകുന്നു
Read Time:2 Minute, 57 Second