കൊവിഡ് കാലമല്ലേ..എപ്പോഴും മാസ്ക് നിര്‍ബന്ധമാണ്. കിടപ്പറയിലെ സ്വകാര്യ നിമിഷത്തിലും മാസ്ക് ഒഴിവാക്കരുതെന്നാണ് ഇപ്പോള്‍ വിദഗ്ധരുടെ ഉപദേശം. ബ്രിട്ടിനല്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ടെറന്‍സ് ഹിഗ്ഗിന്‍സ് ട്രസ്റ്റ് (ടി എച്ച് സി) ആണ് ഇത്തരത്തിലൊരു ഉപദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. ബന്ധപ്പെട്ടോളൂ, പക്ഷേ, ചുംബിക്കരുത്, മുഖത്തോടുമുഖം വരുന്ന പൊസിഷനുകള്‍ സ്വീകരിക്കരുത് തുടങ്ങിയ ഇത്തിരി കടുത്ത ഉപദേശങ്ങളും അവര്‍ നല്‍കുന്നുണ്ട്. വെറുതേ പറയുകയല്ല; കൃത്യമായ ഗവേഷണത്തിനൊടുവിലാണ് ഉപദേശങ്ങളെല്ലാം നല്‍കുന്നത്.
കൊവിഡിനെ പേടിച്ച് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നപ്പോള്‍ പങ്കാളികളുമായി മാത്രമായിരുന്നു ഏറെപ്പേര്‍ക്കും ബന്ധം.
എന്നാല്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിച്ചതോടെ പഴയബന്ധങ്ങള്‍ വീണ്ടും തുടങ്ങി. വഴിവിട്ട ബന്ധത്തിലൂടെ ചിലര്‍ക്ക് രോഗവും കിട്ടി. ഇതേത്തുടര്‍ന്നാണ് ഉപദേശവുമായി രംഗത്തെത്തിയത്.
നിരവധിപേരുമായി ബന്ധപ്പെട്ട് പാറിപ്പറന്ന് നടക്കുന്നവര്‍ക്കും ടി എച്ച് സിയുടെ വക ഉപദേശമുണ്ട്. കഴിവതും പങ്കാളികളല്ലാത്തവരുമായുളള ബന്ധത്തിന് കട്ടുപറയുക. ഇനി പങ്കാളിയുമായുളള ബന്ധത്തില്‍ തീരെ താത്പര്യമില്ലെങ്കില്‍ സ്വഭംഭോഗത്തെ ആശ്രയിക്കു. വേണമെങ്കില്‍ ലൈംഗിക കളിപ്പാട്ടങ്ങളും ഉപയോഗിക്കാം. ഏതെങ്കിലും കാരണവശാല്‍ വഴിവിട്ട ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പങ്കാളിയോട് തുറന്നുപറയുന്നത് ഏറെ നല്ലതാണത്രേ. ഇതിലൂടെ രോഗം പകരാതിരിക്കാനുളള മുന്‍കരുതല്‍ എടുക്കാനാവും.
കൊവിഡ് സ്ഥിരീകരിച്ചാല്‍ ഒരുകാരണവശാലും ബന്ധപ്പെടല്‍ വേണ്ട. രോഗം പൂര്‍ണമായും മാറി ആരോഗ്യം വീണ്ടെടുത്തശേഷം മതി എല്ലാം. അല്ലെങ്കിലല്‍ കാര്യങ്ങള്‍ എല്ലാം കൈവിട്ടുപോകും.
കോവിഡ് കാലമല്ലേ കിടപ്പറയിലും വേണം മാസ്ക്; ചുംബനത്തിനും കട്ട്, വിദഗ്ധരുടെ ഉപദേശം ഇങ്ങനെയാണ്
Read Time:2 Minute, 35 Second