Read Time:1 Minute, 2 Second
കുമ്പള : കുമ്പള ടൗണിൽ കടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. തിങ്കളാഴ്ച കട തുറക്കാൻ വന്ന വ്യാപാരികളാണ് കടകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി കനത്ത മഴയാണ് ഉണ്ടായിരുന്നത്. ഇതിന്റെ മറവിലാണ് കൊള്ള സംഘം മോഷണം നടത്തിയത്.
മീപ്പിരി സെന്ററിൽ റൂബി ഗിഫ്റ്റ് സെന്റർ, റാംപ്, ബാഗ് പാലസ് എന്നീ കടകളിലും, അംന കളക്ഷൻസ് തുടങ്ങി ആറോളം കടകളാണ് കുത്തുത്തുറന്നത്. പണവും സാധനങ്ങളുമാണ് നഷ്ടപ്പെട്ടത്. കുമ്പള സബ് ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നു.