കുമ്പള :
കുമ്പള മുളിയടുക്കയിൽ ആയുധങ്ങളമായി ആർഎസ്എസ് വിളയാട്ടം.
സാമൂഹ്യ പ്രവർത്തകൻ റസാഖ് മുളിയടുക്കം, നിഷാദ് എന്നിവരെ കുമ്പള ഡോക്ടർസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുമ്പും പൊതുമുതൽ നശിപ്പിക്കുകയും, വണ്ടി തടഞ്ഞ് പേര് ചോദിച്ചുള്ള അക്രമങ്ങളും സംഘപരിവാർ പ്രവർത്തകർ നടത്തിയിരുന്നതായി ഈ പ്രദേശത്തുകാർ പറയുന്നു . അക്രമികൾ മുളിയടുക്കം ജംഗ്ഷനിൽ ആളൊഴിഞ്ഞ വീട്ടിൽ ദിവസവും മദ്യപിക്കുന്നതും മദ്യലഹരിയിൽ പ്രദേശവാസികളെ ശല്യം ചെയ്യുന്നതും പതിവായിരുന്നു .ഇതിനെതിരെ പോലീസിൽ പരാതി നൽകുകയും പിന്നീട് അത് ചിലർ ഇടപെട്ടു കൊണ്ട് ഒത്തു തീർക്കുകയുമായിരുന്നു .ഇതേ സംഘമാണ്
ഇന്നലെ രാത്രിയും മദ്യലഹരിയിൽ ആളൊഴിഞ്ഞ വീടിനടുത്ത് വെച്ച് വണ്ടി തടഞ്ഞു നിർത്തി നിഷാദിനെ ആയുധങ്ങളുമായി പരിക്കേപ്പിക്കാൻ ശ്രമിച്ചതും.പിന്നീട് സംഭവം അറിഞ്ഞെത്തിയ പൊതു പ്രവർത്തകൻ റസാഖിനെയും ആക്രമിക്കുകയായിരുന്നു
തക്ക സമയത്ത് പ്രദശവാസിൾ ഓടിയെത്തിയത് കൊണ്ടാണ് കൊലപാതകത്തിൽ കലാശിക്കേണ്ട അപകടം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.

കുമ്പള മുളിയടുക്കയിൽ മാരകായുധങ്ങളുമായി ആർ എസ് എസ് വിളയാട്ടം ; സാമൂഹ്യ പ്രവർത്തകനടക്കം രണ്ട് പേർ ആശുപത്രിയിൽ
Read Time:1 Minute, 37 Second