കെ എം സി സി  ക്ക് ദുബായ് ഗവൺമെന്റിന്റെ പ്രശംസ പത്രം

കെ എം സി സി ക്ക് ദുബായ് ഗവൺമെന്റിന്റെ പ്രശംസ പത്രം

0 0
Read Time:4 Minute, 3 Second

ദുബായ്: ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക്
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ചു 1000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യം വിജയകരമായി പൂർത്തിയാക്കിയ ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയെ ദുബായ് ഹെൽത്ത് അതോറിറ്റി പ്രശംസാ പത്രം നൽകി ആദരിച്ചു.

അടിയന്തിര സാഹചര്യത്തിൽ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയുള്ള രക്ത സമാഹരണം ദുബായ് കെ എം സീ സീ കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്‌നസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച്
ദുബായുടെ വിവിധ പ്രദേശങ്ങളിൽ നിന്നും, അൽ വാസൽ സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടത്തിയ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാംപിൽ നിന്നുമായി 1000 യൂണിറ്റ് രക്തം നൽകുകയുണ്ടായി. രണ്ട് മാസത്തിലായി ഏഴോളം ക്യാമ്പുകളാണ് മർഹൂം ചെർക്കളം അബ്ദുല്ല സാഹിബിന്റെ നാമദേയത്തിൽ സംഘടിപ്പിച്ചത് കെ എം സി സി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യദ്ദീൻ രക്തം ധാനം നൽകിക്കൊണ്ടാണ് കാമ്പയിന് തുടക്കം കുറിച്ചത്
ദുബായ് ബ്ലഡ് ഡോനെഷൻ സെന്ററിൽ നടന്ന
ചടങ്ങിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പയിൻ കോ ഓർഡിനേറ്റർ സിജി ജോർജ് ജോസെഫ് ദുബായ് കെ എം സി സി കാസറഗോഡ്ജി
ല്ലാ ആക്ടിംഗ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന് പ്രശംസ പത്രം കൈമാറി. ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യപ്പാടി , ഓർഗനൈസിംഗ് സെക്രട്ടറി അഫ്‌സൽ മെട്ടമ്മൽ, ദുബായ് ഹെൽത്ത് അതോറിറ്റി ബ്ലഡ് ഡൊണേഷൻ ടീം സൂപ്രവൈസർ അൻവർ വയനാട്, കിന്ഡന്സ് ബ്ലഡ് ഡിനേഷൻ ടീം പ്രതിനിധി ശിഹാബ് തെരുവത്ത് എന്നിവർ സംബന്ധിച്ചു.
നിലവിലെ കോവിഡ് 19 സാഹചര്യത്തിൽ 1000 യൂണിറ്റ് രക്തം സമാഹരിക്കുക എന്ന ലക്ഷ്യം വിജയകരമായി പൂർത്തിയാകാൻ സഹായിച്ച മുഴുവൻ പേർക്കും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ
കമ്മിറ്റി നന്ദി രേഖപ്പെടുത്തി
രക്തത്തിന്റെ ആവിശ്യകത നാള്‍ക്കുനാള്‍ കുടിക്കൂടി വരുന്ന സാഹചര്യത്തിൽ രക്തദാനം പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാരുണ്യ പ്രവര്‍ത്തനമാണെന്നും.
സര്‍ജ്ജറി വേളകളിലും ,പ്രസവ വേളയില്‍ ഉണ്ടാകുന്ന അമിത രക്തസ്രാവം,പ്ലേറ്റ്ലെറ്റ് കുറയുന്ന അസുഖങ്ങള്‍,രക്താര്‍ബുധം,അപകടങ്ങളില്‍ ഉണ്ടാവുന്ന രക്തചൊരിച്ചില്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലൊക്കെയും പുതിയ രക്തം അനിവാര്യമായി വരുന്നു.രക്തബാങ്കുകളില്‍ എല്ലാ ഗ്രൂപ്പില്‍ പെട്ട രക്തവും ലഭ്യമാക്കണമെങ്കില്‍ സന്നദ്ധ രക്തദാനം
രംഗത് കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി
പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ആക്ടിങ് പ്രസിഡന്റ്
റാഫി പള്ളിപ്പുറം ജനറൽ സെക്രട്ടറി
സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ ഓർഗനൈസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അഭിപ്രായപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!