ഒരു ഞെട്ടലോടെയായിരുന്നു ഇന്നലെ ഉച്ചക്ക് ആ വാർത്ത ഓൺലൈൻ ന്യൂസ് പോർട്ടലിൽ വായിച്ചത്, നാട്ടക്കൽ മഹമൂദ് ഹാജി മരണപ്പെട്ടു!. വിശ്വസിക്കാനായില്ല , ഒന്ന് രണ്ടു ഫോൺ വിളികളിലൂടെ സ്ഥിരീകരിച്ചു …അതെ പ്രിയപ്പെട്ട മഹ്മൂദ് ഹാജി ആരോടും പറയാതെ നാഥനിലേക്കു മടങ്ങിയിരിക്കുന്നു.
അയ്യൂർ ജമാഅത്ത് സ്‌കൂളിൽ പഠിക്കുന്ന കാലം തൊട്ടേ കണ്ടു പരിചയമുള്ളതും, ആര് കണ്ടാലും ഒന്ന് ശ്രദ്ദിച്ചു പോവുന്ന വ്യക്തിത്വത്തിനുടമയുമായിരുന്ന മഹ്മൂദ് ഹാജിയെ കൂടുതൽ പരിചയപ്പെട്ടത് എന്റെ കല്യാണ ത്തിനു ശേഷമാണ്. സഹപാഠി മഹ്മൂദ് കൈക്കമ്പയുടെ സഹോദരി ഭർത്താവെന്ന നിലയിലും എന്റെ ജൂനിയറും , ശേഷം ദുബായിൽ ജോലി ചെയ്തിരുന്ന, ചെറിയ പ്രായത്തിൽ തന്നെ വിധി തട്ടിയെടുത്ത , എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒരാളായിരുന്ന മർഹൂം മഹ്മൂദ് (ഗൾഫ് ന്യൂസ് ദുബായ്) ൻറെ അമ്മാവനെന്ന നിലയിലും ഞങ്ങൾ അടുത്തറിഞ്ഞു. വര്ഷങ്ങള്ക്കു ശേഷം ഈയടുത്ത കാലത്ത് അയ്യൂർ ജമാഅത് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ വിനീതനടങ്ങുന്ന കമ്മിറ്റിയിൽ അദ്ദേഹം ട്രഷറർ ആയിരുന്നു. അവസാനമായി കണ്ടത് കഴിഞ്ഞ ഫെബ്രുവരിയിൽ അയ്യൂർ സ്‌കൂൾ വാർഷിക പരിപാടിയുടെ വേദിയിൽ വെച്ചായിരുന്നു. യോഗത്തിനു മുമ്പായി, അയ്യൂർ ജമാത്ത് ഇസ്ലാമിയ സംഘത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും കുറെയേറെ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു.
ഏറെ ധൈര്യ ശാലിയും പുറത്തു കാണുന്നതിലപ്പുറം ലോലഹൃദയനും കനിവുള്ളവനുമായിരുന്നു. സംഘടന പ്രവർത്തനം ഉഷാറാക്കണമെന്നും ക്രിയാത്മകമായ പദ്ധതികളുമായി മുന്നോട്ട് നയിക്കണമെന്നും, ഒരു ദിവസം ഞാൻ വിളിക്കുന്നുണ്ട് ..നമുക്ക് കുറെ കാര്യങ്ങൾ സംസാരിക്കാനുണ്ട് എന്നും പറഞ്ഞപ്പോൾ
പുതിയ പദവിയിൽ അദ്ദേഹം ഉൾക്കൊണ്ട ഉത്തരവാദിത്വ ബോധത്തിന്റെ കറ കളഞ്ഞ പ്രതിഫലനമായിരുന്നു അത്. പക്ഷെ അത് താങ്കളിൽ നിന്നുള്ള അവസാന വാക്കുകളായിരുന്നു എന്നറിഞ്ഞിരുന്നില്ല,
പരേതന് അള്ളാഹു മഗ്ഫിറത്തും മര്ഹമത്തും നൽകട്ടെ!
അറിഞ്ഞോ അറിയാതേയോ വല്ല കുറ്റങ്ങളും വന്നിട്ടുണ്ടെങ്കിൽ അള്ളാഹു പൊറുത്ത് കൊടുക്കട്ടെ!
നമ്മളെയും അവരെയും സ്വർഗ്ഗത്തിൽ കൂട്ടട്ടെ!
ആമീൻ
ഹനീഫ് എം. കൽമാട്ട
ജനറൽ സെക്രട്ടറി, അയ്യൂർ ജമാഅത്ത് സ്‌കൂൾ പൂർവ്വ വിദ്യാർത്ഥി സംഘം
9747975357 .
hanifkalmata@gmail.com