ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാര്‍ ആയ ബുഗട്ടി ലാ വോയ്റ്റര്‍ നോയര്‍ സ്വന്തമാക്കി പോര്‍ച്ചുഗീസ് ദേശീയ ഫുട്ബോളറും യുവന്റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ക്ലബ്ബായ യുവന്റസിന് 36ാമത് സിരി എ ചാമ്ബ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുന്നതിന് ക്രിസ്റ്റ്യാനോ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തനിക്ക് തന്നെയുള്ള സമ്മാനം എന്ന് വ്യക്തമാക്കി താരം ബുഗട്ടി സ്വന്തമാക്കിയത്. ലിമിറ്റഡ് എഡിഷന് ആയി പുറത്തിറക്കിയ ഈ കാറിന് 8.5 മില്ല്യണ്‍ യൂറോ ആണ് വില. അതായത് ഏകദേശം 75 കോടി രൂപ. ഇതുവരെ ഈ മോഡലിന്റെ 10 കാറുകള്‍ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത്. 60 കിമി വേഗത കൈവരിക്കാന്‍ ബുഗട്ടിക്ക് വെറും 2.4 സെക്കന്റുകള്‍ മാത്രമാണ് വേണ്ടത്. മണിക്കൂറില്‍ 380 കിമി വേഗതയില്‍ വരെ സഞ്ചരിക്കാന്‍ ഈ സൂപ്പര്കാറിനാകും.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബുഗട്ടി സ്വന്തമാക്കിയ കാര്യം താരം പുറത്ത് വിട്ടത്. കാറിന് സമീപം ഇരിക്കുന്ന ഒരു ഫോട്ടോയും ഇതോടൊപ്പമുണ്ട്. ഇതിന് മുന്‍പും നിരവധി സൂപ്പര്‍കാറുകള്‍ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുണ്ട്. 30 മില്ല്യണ്‍ യൂറോ (264 കോടി രൂപ) വില വരുന്ന കാറുകളാണ് ഇപ്പോള്‍ 35കാരനായ ക്രിസ്റ്റ്യാനോയുടെ ശേഖരത്തിലുള്ളത്. ബുഗട്ടിയോടുള്ള ക്രിസ്റ്റ്യാനോയുടെ സ്നേഹം അത്ര പുതിയ കാര്യമല്ല. ചിറോണ്‍, വെയ്റോണ്‍, ലാ വോയ്റ്റര്‍ നോയര്‍ തുടങ്ങിയ കാറുകള്‍ നേരത്തെ തന്നെ ക്രിസ്റ്റ്യാനോ സ്വന്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഫാന്റം റോള്‍സ് റോയിസ്, ലംബോര്‍ഗിനി, അവെന്റനോര്, മക്ലാരന് സെന്ന, ഫെരാരി എഫ്430, മസെറാട്ടി, ഗ്രാന്‍കാബ്രിയോ, ബെന്റ്ലി കോണ്ടിനെന്റല് ജിടിസ് എന്നിവയും ക്രിസ്റ്റ്യാനോയുടെ ഗ്യാരേജിലുണ്ട്.
ലോകത്തിലെ ഏറ്റവും വില കൂടിയ കാർ സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ
Read Time:2 Minute, 42 Second