Read Time:1 Minute, 4 Second
ലക്നൗ: ഉത്തര്‍പ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ലക്നൗവില്‍ ചികിത്സയിലായിരുന്നു. 62 വയസായിരുന്നു കമലാ റാണിക്ക്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ നില വഷളായതെന്നും ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കമലാ റാണിയുടെ മരണത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനമറിയിച്ചു. ജനസമ്മതിയുള്ള നേതാവും പൊതുപ്രവര്‍ത്തകയുമായിരുന്നു കമലാ റാണിയെന്ന് യുപി മുഖ്യമന്ത്രി അനുസ്മരിച്ചു.