കൊച്ചി : കണ്ടെയ്്ന്‍മെന്റ് സോണില്‍ നിന്നാണെന്ന് ആരോപിച്ച്‌് ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചത് മൂലം മൂന്ന് വയസ്സുകാരന്‍ മരിച്ചതായി പരാതി. ആലുവ കടുങ്ങല്ലൂരില്‍ വാടകയ്ക്ക് താമസിക്കുന്ന നന്ദിനി – രാജ്യ ദമ്ബതികളുടെ ഏക മകന്‍ പ്രിഥിരാജ് ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിക്കാണ് നാണയം വിഴുങ്ങിയത്.
കുട്ടിയെ ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ ചികിത്സ നല്‍കാതെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയച്ചു. അവരും വിദഗ്ധ ചികിത്സ നല്‍കാതെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയായിരുന്നു. എന്നാല്‍ അവിടേയും കുട്ടിക്ക് ചികിത്സ നല്‍കിയില്ല. പകരം പഴവും ചോറും കൊടുത്താല്‍ വയറിളകി നാണയം പുറത്തു വരുമെന്ന് പറഞ്ഞ് മടക്കി.
തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ കൊണ്ടുവന്നു. ശനിയാഴ്ച രാത്രിയോടെ കുട്ടിയുടെ നില മോശമായി. പുലര്‍ച്ചെ ആലുവ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുന്നേ മരിച്ചു. സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നതിനാല്‍ പോലീസ് സര്‍ജന്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷമേ മൃതദേഹം വിട്ടുകൊടുക്കൂ. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം അറിയാന്‍ കഴിയുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
അതേസമയം പീഡിയാട്രിക് സര്‍ജന്‍ ഇല്ലാതിരുന്നത് കൊണ്ടാണ് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടതെന്നാണ് ആലുവ ജനറല്‍ ആശുപത്രി സൂപ്രണ്ട് വിഷയത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. കുട്ടിയുടെ എക്‌സറേ എടുത്തിരുന്നുവെന്നും കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നാണോ എന്ന് ചോദിച്ചിരുന്നില്ലെന്നും സൂപ്രണ്ട് പ്രസന്നകുമാരി കൂട്ടിച്ചേര്‍ത്തു.
കുഞ്ഞിന്റെ ചെറുകുടലില്‍ ആയിരുന്നു നാണയം ഉണ്ടായിരുന്നത്. ഇതിന്റെ ചികിത്സയ്ക്ക് ആവശ്യമായ ഗാസ്‌ട്രോ സര്‍ജറി സൗകര്യം ആശുപത്രിയില്‍ ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് മെഡിക്കല്‍ കോളേജിലേക്ക് മടക്കിയത് എന്നും എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ഒരു സെക്യൂരിട്ടി ജീവനക്കാരനും ഇത്തരത്തില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവവും ഉണ്ടായി. ആലുവ താലുക്ക് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെയാണ് സെക്യൂരിട്ടി ജീവനക്കാരന്‍ മരിച്ചത്. അതിനുപിന്നാലെയാണ് കുട്ടിയുടെ മരണവും റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്.
കളമശ്ശേരി മെഡിക്കല്‍ കോളേജ്് നിലവില്‍ കൊറോണ ചികിത്സാ കേന്ദ്രം ആക്കിയതിനാല്‍ അവിടെ മറ്റ് രോഗികളെ ഇപ്പോള്‍ നോക്കുന്നില്ല. അതിനാലാണ് കുട്ടിയേയും കൊണ്ട് ആലുവയ്ക്ക് പോകേണ്ടി വന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് മറ്റ് ചികിത്സയ്ക്കുള്ള സൗകര്യവും ഒരുക്കി നല്‍കണമെന്ന് ഇതിനു മുമ്ബ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വി.കെ. ഇബ്രാഹിം കുഞ്ഞ്. പി.ടി. തോമസ് എന്നിവര്‍ സര്‍ക്കാരിന് നിവേദനവും നല്‍കിയിട്ടുണ്ട്.
കണ്ടെയ്ൻ മെന്റ് സോണിൽ നിന്നാണെന്നാരോപിച്ച് ആശുപത്രികളിൽ ചികിത്സ നിഷേധിച്ചു. അബദ്ധത്തിൽ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരൻ മരണപ്പെട്ടു
Read Time:4 Minute, 16 Second