മഞ്ചേശ്വരം: കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉച്ചഭക്ഷണമൊരുക്കി ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറി ഗ്രൂപ്പും.
മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജിലെ കോവിഡ് ഫസ്റ്റ്ലൈൻ കെയർയർ സെന്ററിൽ നിരീക്ഷണത്തിൽകഴിയുന്ന ഇരുന്നൂറോളം വരുന്ന കോവിഡ് ബാധിതർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് വിവഭസമൃദ്ധമായ ഉച്ചഭക്ഷണം “പെരുന്നാൾ വിരുന്ന്” ഒരുക്കിയത്. ദുബായ് മലബാർ കലാസാംസ്കാരിക വേദി ഗോൾഡ് കിംഗ്‌ഫാഷൻ ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഗോവിന്ദപൈകോളേജ് പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ ഹനീഫ് ഗോൾഡ് കിംഗ് ,അബുതമാം ,മലബാർ കലാസാംസ്കാരിക വേദി ജനറൽ കൻവീനർ അഷ്‌റഫ് കർള, മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചയാത്ത് സ്ന്റാൻഡിംഗ് കമ്മറ്റി ചെയർമാൻ മുജീബ് കമ്പാർ, ഫാറൂഖ് ഹൊസങ്കടി. ശഫീഖ് പിബിഎസ്, സൈനുദീൻ അട്ക്ക, ഇർഷാദ് ,സുബൈർ എന്നിവർ സംബന്ധിച്ചു.