ഞങ്ങളും മനുഷ്യരാണ്, ക്ഷീണിച്ച്തുടങ്ങിയ ഞങ്ങളെ അതിജീവന ത്തിൻ്റെ പാഥേയത്തിൽ ഒപ്പംചേർന്ന് കരുത്ത് പകരുക

ഞങ്ങളും മനുഷ്യരാണ്, ക്ഷീണിച്ച്തുടങ്ങിയ ഞങ്ങളെ അതിജീവന ത്തിൻ്റെ പാഥേയത്തിൽ ഒപ്പംചേർന്ന് കരുത്ത് പകരുക

0 0
Read Time:4 Minute, 45 Second

കാസറഗോഡ്:

ഇതുവരെയും അതിജീവനത്തിന്റെ പാതയിൽ ആയിരുന്ന നാം എപ്പോഴാണ് അതിൽ നിന്നും മാറി സഞ്ചരിച്ചു തുടങ്ങിയത് അല്ലെങ്കിൽ ചിന്തിച്ചു തുടങ്ങിയത് ?

ഇതുവരെയും നമുക്ക് താങ്ങായി തണലായി നിന്നിരുന്ന ആരോഗ്യ പ്രവർത്തകരും പോലീസ് കാരും തളർന്നു തുടങ്ങിയിരിക്കുന്നു. ഞങ്ങളിൽ പലർക്കും രോഗം ബാധിച്ചു തുടങ്ങിയിരിക്കുന്നു…. ഞങ്ങൾക്ക് കൂടി കൊറോണ പടർന്നു പിടിച്ചു തുടങ്ങിയാൽ നിങ്ങളെ ഓരോരുത്തരെയും ശുശ്രുഷിക്കാൻ ഞങ്ങൾക്കാവില്ല എന്ന് കൂടി ഓർമിപ്പിക്കട്ടെ.

കഴിഞ്ഞ മാർച്ച്‌ മാസം മുതൽ ഓരോ ആരോഗ്യപ്രവർത്തകരും വിശ്രമമില്ലാത്ത ജോലി തിരക്കിലാണ്. മനസമാധാനത്തോടെ ഒന്ന് വീട്ടിൽ പോകാൻ പോലും ഞങ്ങൾക്ക് സാധിക്കുന്നില്ല. അത്രയേറെ മാനസിക സംഘര്ഷത്തിലാണ് ഞങ്ങൾ.

സ്വസ്ഥമായി ഒന്നുറങ്ങാൻ പോലും സാധിക്കുന്നില്ല. PPE ഇട്ടു ഞങ്ങൾ മടുത്തു തുടങ്ങിയിരിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാനാകാതെ urinary tract ഇൻഫെക്ഷനും ആവശ്യത്തിന് ശ്വാസം എടുക്കാനാവാതെ ഹൃദയമിടിപ്പ് കൂടി വരുന്നതും ഉറക്കമില്ലാത്ത അവസ്ഥകളിലൂടെയൊക്കെയാണ് ഞങ്ങൾ ആരോഗ്യ പ്രവർത്തകർ പോയി കൊണ്ടിരിക്കുന്നത്.

അത്രയേറെ ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ടിരിക്കയാണ്. മുലയൂട്ടുന്ന അമ്മമാരും ഗർഭിണികളും ജീവിതശൈലി രോഗമുള്ളവരും ഞങ്ങളുടെ ഇടയിലുണ്ട്. ഇതുവരെയും ഞങ്ങൾ ആരോടും ഒരു പരിഭവമോ പരാതിയോ പറഞ്ഞിട്ടില്ല ഇനിയാരും പറയുമെന്നും തോന്നുന്നില്ല. ഇതുവരെയും നമ്മൾ ജാഗ്രതയോടെ മുന്നോട്ടു പോയിരുന്നതാണ്. എവിടെയാണ് നമുക്ക് തെറ്റ്പറ്റി പോയതെന്ന് എല്ലാവരും ഒന്ന് വിശകലനം ചെയ്തു നോക്കേണ്ടതാണ്. ലോക്ക് ഡൌൺ മാറി അൺലോക്ക് ലേക്കിലേക്ക് മാറികൊണ്ടിരിക്കുന്ന ഈ വേളയിൽ സ്വയം ജാഗ്രത പാലിച്ചാൽ മാത്രമേ കോവിഡിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കുകയുള്ളു.

വിദേശത്ത് നിന്നും വന്നവരെ കൊറോണ പടർത്തുന്നവർ എന്ന് പറഞ്ഞു മാറ്റി നിർത്തിയപ്പോൾ, അവരെ പുച്ഛിച്ചു തള്ളിയപ്പോൾ ആരും മനസിലാക്കിയിട്ടുണ്ടാകില്ല നാട്ടിലുള്ളവർ തന്നെയാണ് covid പടർത്തുന്നത് എന്ന്. മാസ്കും സാമൂഹിക അകലവും പാലിക്കാതെ എനിക്ക് കൊറോണ വരില്ല ഞാൻ എവിടെയും പോയിട്ടില്ലല്ലോ എന്ന തെറ്റിദ്ധാരണയിലൂടെ മറ്റുള്ളവർക്ക് രോഗം നാം അറിയാതെ തന്നെ പടർത്തുകയാണ്.

സമ്പർക്ക രോഗികൾ കൂടി വരുന്ന ഈ നിർണായക ഘട്ടത്തിൽ പ്രായമായവരും കുട്ടികളും ഒരു കാരണവശാലും പുറത്തിറങ്ങരുത്. അവശ്യ സാധനങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക, മാസ്കും കൈകഴുകലും നമ്മുടെ ജീവിതചര്യയായി മാറ്റിയെടുക്കുക. ജീവന്റെ വിലയുള്ള അതിജീവനപാതയിൽ തോറ്റു പോവാൻ ഇടവരുത്തരുതേ എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. എല്ലാവരും തളർന്നു തുടങ്ങിയിരിക്കുന്നു ഇനി ജനങ്ങളോട് ഒരു അപേക്ഷ മാത്രേ ഉള്ളു, എന്ത് വന്നാലും നേരിടാൻ ഞങ്ങൾ തയ്യാറാണ് പക്ഷെ നിങ്ങൾ ഞങ്ങളെ തോല്പിക്കരുത്…….

പ്രതീക്ഷയുടെ നല്ലൊരു കാലം നമുക്ക് മുന്നിലുണ്ട്. പക്ഷെ ജീവനില്ലെങ്കിൽ പ്രതീക്ഷയ്ക്ക് വകയില്ലല്ലോ?….
എല്ലാവരും സാമൂഹിക അകലം പാലിച്ചു കൊണ്ട് രണ്ടടി മാറി നിൽക്കുക എങ്കിൽ മാത്രമേ ആറടിയിലേക്ക് പോകാതിരിക്കു എന്ന് കൂടി ഓർമിപ്പിച്ചു കൊള്ളട്ടെ.

Break the chain # #am not a hero# am a healthworker

ഒരു ആരോഗ്യപ്രവർത്തകൻ
രാജേഷ് ഉത്രാടം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!