മഞ്ചേശ്വരം:കോവിഡ് ബാധിച്ച് മരിച്ച കുഞ്ചത്തൂരിലെ പരേതനായ സുലൈമാന്റെ ഭാര്യ ഖദീജയുടെ മയ്യിത്ത് കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഖബറടക്കി. കടുത്ത ശ്വാസതടസ്സമായ അസുഖത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് കാസർകോട് കെയർവെൽ ആശുപത്രിയിൽ പ്രേവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെ പൊസോട്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് മയ്യിത്ത് മറവ് ചെയ്തത്. ആറോളം പേര്‍ മയ്യിത്ത് നിസ്‌കരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് സുരക്ഷാ കവചങ്ങള്‍ ധരിച്ച മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം വൈറ്റ് ഗാർഡിന്റെ നേതൃത്വത്തിൽ അംഗങ്ങളായ മുജീബ് കമ്പാര്‍, മുസ്തഫ ഉദ്യാവർ, സിദ്ധീഖ് മഞ്ചേശ്വർ, റഫീഖ് ഫൗസിയ, മുസ്തഫ, അസ്‌ലം കുഞ്ചത്തൂർ എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങുകള്‍ നടത്തിയത്.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പഞ്ചായത് അംഗം ഹർഷാദ് വോർക്കാടി, മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ മുഫാസി കോട്ട തുടങ്ങിയവർ നിർദ്ദേശം നൽകി.
കോവിഡ് ബാധിച്ച് മരിച്ച കുഞ്ചത്തൂരിലെ ഖദീജയുടെ മയ്യിത്ത് ഖബറടക്കി
Read Time:1 Minute, 40 Second