തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 724ഉം സമ്ബര്‍ക്കരോഗികളാണ്. 968 പേര്‍ രോഗമുക്തി നേടി. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. രോഗികളെക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തി നേടിയത് ആശ്വാസം പകരുന്നതാണ്.
വിദേശത്തുനിന്നെത്തിയവര്‍-64, മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് 68 പേര്‍, ആരോഗ്യപ്രവര്‍ത്തകര്‍ -24, ഉറവിടമറിയാത്തവര്‍ – 56 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. നാല് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മുരുകന്‍ (46), കാസര്‍കോട് അണങ്കൂര്‍ സ്വദേശി ഹയറുന്നീസ (48), കാസര്‍കോട് ചിറ്റാരി സ്വദേശി മാധവന്‍ (68), ആലപ്പുഴ കലവൂര്‍ സ്വദേശി മറിയാമ്മ (85) എന്നിവരാണ് ഇന്ന് മരിച്ചത്.
പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -167
കൊല്ലം -133
കാസര്‍കോട് -106
കോഴിക്കോട് -82
എറണാകുളം -69
മലപ്പുറം -58
പാലക്കാട് -58
കോട്ടയം -50
ആലപ്പുഴ 44
തൃശൂര്‍ -33
ഇടുക്കി -29
പത്തനംതിട്ട -23
കണ്ണൂര്‍ -18
വയനാട് -15
രോഗമുക്തി നേടിയരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം -101
കൊല്ലം -54
പത്തനംതിട്ട -81
കോട്ടയം -74
ഇടുക്കി -96
ആലപ്പുഴ -49
എറണാകുളം -151
തൃശൂര്‍ -12
പാലക്കാട് -63
മലപ്പുറം -24
കോഴിക്കോട് -66
വയനാട് -21
കണ്ണൂര്‍ -108
കാസര്‍കോട് -68