Read Time:1 Minute, 14 Second
കൊല്‍ക്കത്ത : ബിജെപിയില്‍ ചേര്‍ന്ന് ഒരു ദിവസത്തിനുള്ളില്‍ രാജിവച്ച് മുന്‍ ഇന്ത്യന്‍ താരവും കേരളാ ബ്ലാസ്റ്റേഴ്സ് താരവുമായിരുന്ന മെഹ്താബ് ഹുസൈന്. ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്ന മെഹ്താബ് ഹുസൈന്, ബുധനാഴ്ച രാവിലെ ഫെയ്സ്ബുക്കിലൂടെയാണ് പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. കൊല്‍ക്കത്തയിലെ വമ്ബന്‍ ക്ലബ്ബുകളായ ഈസ്റ്റ് ബംഗാളിനും മോഹന്‍ ബഗാനും കളിച്ചിട്ടുള്ള ഈ മുന്‍ ഇന്ത്യന്‍ താരത്തെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് ബിജെപി പാര്‍ട്ടിയില്‍ ചേര്‍ത്തത്. എന്നാല്‍, അംഗത്വം ലഭിച്ച് 24 മണിക്കൂറിനകം മെഹ്താബ് പാര്‍ട്ടിവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷാണ് മെഹ്താബ് ഹുസൈന് നേരിട്ട് പാര്‍ട്ടി അംഗത്വം നല്‍കിയത്.