Read Time:55 Second
www.haqnews.in
ഉപ്പള: ഹബീബ് റഹ്മാൻ ഓർമ്മ ദിനത്തിൽ മംഗൽപാടി പഞ്ചായത്ത് പരിധിയിലെ ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു എം എസ് എഫ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി.
എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട, പഞ്ചായത്ത് ബോർഡ് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്ദിയോടിന്ന് ഭക്ഷണ കിറ്റ് കൈമാറി.എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് നമീസ് കുതുകോട്ടി, ജനറൽ സെക്രട്ടറി അഫ്സൽ ബേക്കൂർ, ട്രഷറർ മർസൂഖ് ഇച്ചിലങ്കോട്, ജില്ലാ പ്രവർത്തക സമിതി അംഗം റഹീം പള്ളം, ഭാരവാഹികളായ ഫയാസ് അട്ക്ക, സർഫ്രാസ് ബന്ദിയോട് എന്നിവർ പങ്കെടുത്തു.