മഞ്ചേശ്വരം താലൂക്ക് ആശുപത്രി ഇപ്പോഴല്ലെങ്കിൽ ഇനി എപ്പോൾ ? മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം ; മംഗൽപ്പാടി ജനകീയ വേദിയ്ക്ക് പിന്തുണയും അഭിവാദ്യവുമായി എസ്.ഡി.പി.ഐ രംഗത്ത്

മഞ്ചേശ്വരം താലൂക്ക് ആശുപത്രി ഇപ്പോഴല്ലെങ്കിൽ ഇനി എപ്പോൾ ? മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനം ; മംഗൽപ്പാടി ജനകീയ വേദിയ്ക്ക് പിന്തുണയും അഭിവാദ്യവുമായി എസ്.ഡി.പി.ഐ രംഗത്ത്

1 0
Read Time:1 Minute, 37 Second

ഉപ്പള:

കോവിഡ് കാലത്ത് നിരവധി പ്രയാസങ്ങൾ അനുഭവപ്പെട്ട മഞ്ചേശ്വരത്തെ ജനങ്ങൾ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി മുറവിളി കൂട്ടുകയാണ്.
ആരോഗ്യമേഖലയിൽ ലോകം ശത വേഗതയിൽ കുതിക്കുമ്പോൾ നമ്മുടെ നാട്ടിലെ ആരോഗ്യമേഖലയ്ക്ക് ഇന്നും ചുവപ്പുനാടയിൽ നിന്ന് രക്ഷ കിട്ടിയിട്ടില്ല. അതിർത്തി അടിച്ചപ്പോൾ മികച്ച ചികിത്സ കേന്ദ്രം ഇല്ലാതെ നമുക്ക് നഷ്ടമായത് നിരവധി സഹോദരങ്ങളുടെ ജീവനുകളാണ്. ഇനിയും നാം നമ്മുടെ അവകാശങ്ങൾ മറ്റാരെങ്കിലും ചെയ്തു നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നാൽ പല ജീവനുകളും ഇനിയും നഷ്ടപ്പെടുത്തേണ്ടി വരും. നമ്മുടെ അവകാശങ്ങൾ നേടിയെടുക്കുന്നത് വരെ നാം സമരരംഗത്ത് ഉണ്ടായെങ്കിൽ മാത്രമേ ചുവപ്പുനാടയിൽ കുടുങ്ങി കിടക്കുന്ന ഫയലുകൾ നമുക്ക് യാഥാർഥ്യമാക്കാൻ സാധിക്കുകയുള്ളൂ. മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് മംഗൽപ്പാടി ജനകീയ വേദി മുന്നിട്ടിറങ്ങിയ സമരത്തിന് അഭിവാദ്യങ്ങളും പിന്തുണയും നൽകുന്നുവെന്ന് എസ്.ഡി.പി.ഐ കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ഇഖ്ബാൽ ഹൊസങ്കടി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!