മംഗൽപ്പാടി പഞ്ചായത്തിനെതിരെ അപവാദ പ്രചരണം; നിയമ നടപടിക്കൊരുങ്ങി പഞ്ചായത്ത് പ്രസിഡണ്ട്

മംഗൽപ്പാടി പഞ്ചായത്തിനെതിരെ അപവാദ പ്രചരണം; നിയമ നടപടിക്കൊരുങ്ങി പഞ്ചായത്ത് പ്രസിഡണ്ട്

3 0
Read Time:2 Minute, 27 Second

മംഗൽപാടി:

മംഗൽപ്പാടി പഞ്ചായത്തിനെതിരെ അപവാദ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി പഞ്ചായത്ത് പ്രസിഡണ്ട്. ബന്തിയോട് സ്ഥാപിച്ച ഇ-ടോയ്ലറ്റുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ ചില മാധ്യമങ്ങൾ തെറ്റായ പ്രചരണം നടത്തിയതായി ശ്രദ്ദയിൽപെട്ടത്.
മംഗൽപാടി ഗ്രാമപഞ്ചായത്തിലെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ബന്തിയോട് ടൗണിൽ ഇ-ടോയ്ല്റ്റ് സ്ഥാപിക്കാൻ പദ്ധതി വകയിരുത്തിയത്. ഏഴ് ലക്ഷം രൂപയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ പദ്ധതി നിർമ്മിക്കാൻ ഏൽപ്പിച്ചത് കേരള സർക്കാറിന് കീഴിലുള്ള കേരള വനിത വികസന കോർപ്പറേഷനെയായിരുന്നു. ഇ-ടോയ്ലറ്റ് സ്ഥാപിക്കാനാവശ്യമായ തുക കൈമാറിയതും കേരള വനിതാ കോർപറേഷന് തന്നെയാണ്. അതിന്റെ ഇപ്പോഴത്തെ ചെയർപേഴ്സൺ സിപിഎം നേതാവും ഷൊർണൂർ മുൻ എംഎൽഎയുമായ ശ്രീമതി കെ.എസ് സലീകയാണ്. ഇതിൽ പഞ്ചായത്ത് വൻ അഴിമതി എന്ന് ചിലർ പ്രചരിപ്പിക്കുന്നത് വാസ്തവവിരുദ്ധമാണെന്നും ആവശ്യമായ തുക കഴിച്ച് ബാക്കി വരുംവർഷങ്ങളിൽ പരിപാലനത്തിനായി വകയിരുത്തിയിട്ടുള്ളതെന്നും പഞ്ചായത്തിന്റെ പേരിൽ അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. കേരള സർക്കാരിൻറെ കീഴിലുള്ള വനിതാ വികസന കോർപ്പറേഷൻ ആണ് പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഇതിൽ അപാകത സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്കം,കേരള വനിതാ ശിശു വികസന വകുപ്പിനും മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡൻറ് കത്തെഴുതിയിട്ടുണ്ടെന്നും പ്രസിഡണ്ട് അറിയിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!