കോവിഡ് -19 നിറഞ്ഞാടിയ ദുബായിലെ ലോക് ഡോൺ ദിവസങ്ങളിൽ
പ്രാവാസികൾക്ക് താങ്ങായി നിൽക്കുന്ന ഈ കരങ്ങൾ തളരില്ല..
അവസാന ശ്വാസം വരെ സേവനപാതയിൽ കെ എം സി സി എന്ന പ്രസ്ഥാനത്തിലെ ഓരോ പ്രവർത്തകന്മാരും ഉണ്ടാവും ഇതായിരുന്നു ഞങ്ങളുടെ പ്രതിജ്ഞ.
കൊവിഡ് -19 എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് കൊണ്ട് മനുഷ്യ ജീവനുകൾ അപഹരിച്ച് കൊണ്ട് കടന്ന് പോയപ്പോൾ ദുബായിലെ നമ്മുടെ സുഹൃത്തുക്കൾ പലരും പ്രയാസത്തിൽ ആയ ദിവസങ്ങൾ വളരെ വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കേണ്ടി വന്നത് പലരുടെയും വിഷമങ്ങൾ ഒരു പരിധിവരെ ഞങ്ങളുടെ കൈകൾക്ക് സാന്ത്വനമേകാൻ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ കൂട്ടായ്മ നമ്മുടെ ലീഡർമാർ എല്ലാവരും സ്വന്തം ജീവൻ പണയം വെച്ച് സേവനരംഗത്ത് രാവും പകലും ഇല്ലാതെ പ്രവർത്തിച്ചു….. പലരുടെയും കണ്ണീരൊപ്പാൻ സാധിച്ചു.
അതുകഴിഞ്ഞ്
ജോലികൾ നഷ്ടപ്പെട്ട കുറെ പേർ നാട്ടിലേക്ക് വരാൻ ബുദ്ധിമുട്ടിയപ്പോൾ കെ എം സി സി എന്ന സംഘടന അവിടെയും രക്ഷകരായി എത്തി ചാർട്ടേഡ് ഫ്ലൈറ്റ് അനുവദിക്കാൻ വേണ്ടി പോരാട്ടം തുടർന്നു ഒടുവിൽ ഒന്നിൽ നിന്നു തുടങ്ങി ഇരുന്നൂറോളം ചാർട്ടേഡ് പ്ലേറ്റുകൾ കേരളത്തിലേക്ക് പറന്നിറങ്ങി …
ജോലി അന്യേഷിക്കാൻ വിസിറ്റിംഗ് വിസയിലെത്തിയവർ, വിസയിലുള്ളവർ ഗർഭിണികൾ പലവരും ഇന്ന് നാട്ടിലേക്ക് എത്തി അതിൽ പാവപ്പെട്ടവനും, പണക്കാരനും എല്ലാവരും ഉണ്ടായിരുന്നു…. രണ്ടുമാസത്തോളം
ദുബായിലെ വളണ്ടിയർ വിങ്ങിൽ പ്രവർത്തിച്ച് എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് ഞാനും നാട്ടിലെത്തി. എന്റെ യാത്രയിൽ എന്റെ കൂടെ എന്റെ അനുജൻ ഇസ്രത്ത് ജമാൽ കൂടെ ഉണ്ടായിരുന്നു ഞങ്ങളിപ്പോൾ ചെങ്കള പഞ്ചായത്തിലെ ചെർക്കള എന്ന സ്ഥലത്ത് വീട്ടിൽ ഹോം ക്വാറന്റിനിൽ കഴിയുകയാണ്…
ഇവിടെ എത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് പ്രവാസികളെ കുറിച്ച് പലയിടങ്ങളിലും തെറ്റായ ധാരണ ഉള്ളതായി അറിഞ്ഞു പ്രവാസികൾ കൊറോണയെ പേടിച്ച് നാട്ടിലേക്ക് ഓടി വരുന്നു എന്നുള്ള തെറ്റായ ധാരണയാണ് ചില പ്രദേശത്തെ ആളുകൾക്കിടയിൽ ഉള്ളത് ! പ്രവാസ ലോകത്ത് ജീവിച്ച ഞങ്ങൾക്ക് മാത്രമല്ലേ അറിയൂ ഗൾഫ് രാജ്യത്ത് ഇതിനെക്കുറിച്ച് വലിയ പേടിയൊന്നുമില്ല ദുബായ് പഴയ നിലയിൽ തിരിച്ചുവന്നിരിക്കുന്നു. പ്രവാസികൾ നാട്ടിൽ വരുന്നത് പലരുടെയും ജോലികൾ നഷ്ടപ്പെട്ട് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളവരാണ് ഈ സ്ഥിതിയിൽ അവിടെ നിന്നുണ്ടാകുന്ന കടബാധ്യത പലർക്കും താങ്ങാൻ പറ്റാത്തതാണ് അതുകൊണ്ട് നാട്ടിൽ വന്നു കുടുംബത്തോടൊപ്പം കഴിയാം എന്ന ചിന്തയാണ് എല്ലാവർക്കും… പക്ഷേ ഇവിടെ ജാഗ്രതയുടെ പേരിൽ ചില പ്രവാസികൾക്ക് അ വെറുപ്പും വീതിയും നേരിടേണ്ടിവന്നതിൽ വളരെ വിഷമം ഉണ്ട്. എല്ലാവർക്കും അങ്ങനെ ആവണമെന്നില്ല എന്റെ കാര്യം ഞാൻ ഇവിടെ വിവരിക്കാം. ഞാൻ ഇവിടെ എത്തി ദിവസങ്ങൾ കഴിഞ്ഞു ഞാൻ താമസിക്കുന്ന ഈ പ്രദേശത്തെ ആളുകൾ നല്ല സ്നേഹത്തോടെയാണ് ഞങ്ങളെ കാണുന്നത് ഒന്നിനും ഒരു ബുദ്ധിമുട്ടും ഇന്നുവരെ ഉണ്ടായിട്ടില്ല…
ഞാൻ മനസ്സിലാക്കിയ ഒരു കാര്യം സ്നേഹമുള്ളിടത്ത് ജീവിതമുണ്ട് നമ്മെ സ്‌നേഹിക്കുന്നവരെ തിരിച്ചറിയാതിരിക്കലാണ് ജീവിതത്തിലെ ഏറ്റവും വലിയ പരാജയം …
ദുബായിൽ കെ എം സി സി യുടെ കിറ്റും ഫുഡും ലോക് ഡൗൺ ആയ ടൈമിൽ ഒരുപാട് പേർക്ക് എത്തിച്ചു കൊടുത്തു അതും ഒരു മനുഷ്യസ്നേഹം ആയി കണ്ട ഒരുപാട് ആൾക്കാർ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചിരുന്നു… ഇന്ന് ഇപ്പോൾ നാട്ടിൽ പത്ത് ദിവസമായി ഞങ്ങൾ ഇവിടെ ഞങ്ങളെ സ്നേഹിക്കാൻ ആൾക്കാർ മത്സരിക്കുകയാണ് ഫുഡുകൾ ഒരുപാട് കൊണ്ടുവരുന്നു ഇതാണ് സ്നേഹമുള്ളിടത്ത് ജീവിതമുണ്ട് എന്ന് പറയുന്നത്…
✍️ ..ഹനീഫ് ചേരങ്കൈ