ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു സാംസങ്;കാരണം ഇതാണ്

ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു സാംസങ്;കാരണം ഇതാണ്

0 0
Read Time:3 Minute, 48 Second

ഇനി മുതല്‍ സ്മാര്‍ട്ട്‌ഫോണിനൊപ്പം ചാര്‍ജറുകള്‍ സൗജന്യമായി നല്‍കില്ലെന്നു സാംസങ്. മുന്‍പ് ഐഫോണിന്റെ കാര്യത്തില്‍ ആപ്പിളും ഇത്തരമൊരു നിലപാട് സ്വീകരിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് കൊറിയന്‍ കമ്ബനിയും ഈ രീതിയിലുള്ള ഒഴിവാക്കല്‍ പ്രക്രിയയിലേക്ക് എത്തുന്നത്. 2021 മുതല്‍ സാംസങ് ചില ഹാന്‍ഡ്‌സെറ്റുകളുടെ പവര്‍ പ്ലഗ് ബോക്‌സുകള്‍ ഒഴിവാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഏതൊക്കെ ഫോണുകളിലാണ് ഇത് ഉണ്ടാവുകയെന്ന് വ്യക്തമല്ല. ചെലവു കുറയ്ക്കുക, ഇലക്‌ട്രോണിക്ക് മാലിന്യങ്ങള്‍ കുറയ്ക്കുന്ന എന്നിവ മുന്നില്‍ കണ്ടാണ് ഇത്തരമൊരു പ്രക്രിയ.
മുന്‍പ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങിയപ്പോള്‍ ലഭിച്ച ചാര്‍ജറുകള്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നതും പുതിയൊരു വാങ്ങലിന്റെ ചെലവ് കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണിതെന്നുമാണ് കമ്ബനിയുടെ വാദം.
ഓരോ വര്‍ഷവും ഉല്‍പാദിപ്പിക്കുന്ന 20 ദശലക്ഷം ടണ്‍ ഇമാലിന്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതിനാല്‍ ഈ നീക്കം പരിസ്ഥിതി സൗഹൃദമാണെന്നും സാംസങ് പറയുന്നു. ചാര്‍ജറുകള്‍ നിര്‍മ്മിക്കാന്‍ സാംസങ്ങിന് വലിയൊരു വിലയില്ലെങ്കിലും, പാക്കേജിംഗിനും ഷിപ്പിംഗിനുമാണ് വലിയ ചെലവു വരുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍ പായ്ക്ക് ചെയ്യുമ്ബോള്‍ ചാര്‍ജറിന് അനുയോജ്യമായ രീതിയില്‍ ബോക്‌സുകള്‍ വലുതായിരിക്കണമെന്നത് പണച്ചെലവ് വര്‍ദ്ധിപ്പിക്കുന്നു. അതു കൊണ്ടു തന്നെ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി സാംസങ് കടുത്ത തീരുമാനമെടുത്താല്‍ അടുത്ത വര്‍ഷം മുതല്‍ സാംസങ് ഉപയോക്താക്കള്‍ക്ക് പുതിയ ചാര്‍ജര്‍ ഫോണിനോടൊപ്പം ലഭിക്കില്ലെന്നു വേണം കരുതാന്‍. ഈ മാസം അവസാനം പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഐഫോണ്‍ 12 പവര്‍ അഡാപ്റ്ററും ഇയര്‍ഫോണുകളും ബോക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് കഴിഞ്ഞ മാസം ആപ്പിള്‍ പറഞ്ഞിരുന്നു.
ഓരോ ഐഫോണിന്റെയും ബോക്‌സില്‍ സാധാരണയായി ഒരു അഡാപ്റ്ററും അതിന്റെ വയര്‍ഡ് ഇയര്‍പോഡുകളും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഇനി മുതല്‍ ആപ്പിള്‍ 5 ജി പിന്തുണയ്ക്കുന്ന ഘടകങ്ങളുമായി ബന്ധപ്പെട്ട ഉല്‍പാദനച്ചെലവ് കാരണം അവ പ്രത്യേകം വില്‍ക്കും. ഐഫോണ്‍ 12 വയര്‍ഡ് ഹെഡ്‌ഫോണുകളെപ്പോലും പിന്തുണയ്ക്കില്ല, ഇത് ആപ്പിളിന്റെ 160 വയര്‍ലെസ് ബ്ലൂടൂത്ത് എയര്‍പോഡുകളിലേക്ക് മാറാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കും. ഇമാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് സ്വന്തമായി ഇയര്‍ഫോണുകളോ പവര്‍ അഡാപ്റ്ററോ വാങ്ങണോ എന്ന് തീരുമാനിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതിന്റെ ഭാഗമായാണിത്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!