ഉപ്പള:
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിച്ച് അധികൃതർ കണ്ണ് തുറക്കണം. പ്രസ്തുത സമരത്തിനിറങ്ങിയ മംഗൽപ്പാടി ജനകീയ വേദിക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കേരളത്തിലെ ഏറ്റവും വലിയ ദാർമാധിഷ്ഠിത യുവജന പ്രസ്ഥാനം സുന്നി യുവജന സംഗം SYS മുന്നോട്ട് വന്നു. മഞ്ചേശ്വരത്തിന്റെ വികസനത്തിന് വേണ്ടി പല സമരങ്ങളും നടത്തിയ മംഗൽപ്പാടി ജനകീയ വേദി നടത്തുന്ന ഈ പ്രക്ഷോഭം നാട്ടിന്റെ നന്മക്കുള്ളതാണ്. ഈ കൊറോണ കാലത്ത് മാന്യമായ ചികിത്സ നമ്മുടെ പ്രദേശത്ത് ലഭിക്കാതെ വന്നപ്പോൾ മരിക്കാനിടയാവരുടെ രോദനങ്ങൾ നമ്മുടെ കർമഭുടങ്ങളിൽ അലയടിക്കുന്നു. മാറി മാറി വരുന്ന സർക്കാറുകളും ഭരണാധികാരികളും മഞ്ചേശ്വരത്തിനെ എന്തും തള്ളാനുള്ള കുപ്പ ത്തൊട്ടിപോലെ കാണുന്നു എന്നുള്ള ആക്ഷേപം തള്ളിക്കളയാനാവില്ല. എല്ലാം കൊണ്ട് പിന്തള്ളപ്പെട്ട മഞ്ചേശ്വരത്തിനെ ഈ സന്നിഗ്ദ്ധ ഘട്ടത്തിൽ കൈപിടിക്കണം. താലൂക്കാശുപത്രിയെ കിഫ്ബിയിൽ ഉൾപ്പെടുത്തി എല്ലാ സൗകര്യങ്ങളുള്ള ആശുപത്രി കെട്ടിടം പണിയുവാനുംഞങ്ങൾ ആവശ്യപ്പെടുകയാണ്. “വാക്കാൽ താലൂക്ക് ആശുപത്രിയല്ല മഞ്ചേശ്വരത്തുകാർക്ക് വേണ്ടത് പ്രയോഗവൽക്കരിക്കപ്പെട്ട ഉപയോഗ പ്രദമായ ഒരാതുരാലയമാണ്”.
സുമനസ്സുകൾ അതിന്റെ ഉയർച്ചയ്ക്ക് വേണ്ടത് ചെയ്യാമെന്ന് ഏറ്റിട്ടും അതിന്ന് ഒരു ഫലവും കാണാതെ പോയതും ജില്ലക്ക് അനുവധിച്ച ഏക മെഡിക്കൽ കോളേജിന്റെ പണികൾ ആമ വേഗത്തിൽ ഇഴഞ്ഞു നീങ്ങുന്നതും ഭീമന്മാരായ ആശുപത്രി ലോബികളുടെ ഇടപെടൽകൊണ്ടാണോ എന്ന് സംശയിക്കേണ്ടി വരും!!!!!
അതിനാൽ കഴിഞ്ഞ കാലങ്ങളിൽ സാന്ത്വന സേവന പ്രവർത്തനങ്ങളിൽ രാജ്യത്തു തന്നെ മാതൃക സമ്മാനിച്ച SYS സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്കായിയുള്ള ഒരുപാട് സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയിട്ടുണ്ട്. അത്പോലെ മഞ്ചേശ്വരത്തിന്റെ വികസനത്തിന്ന് വേണ്ടി ഒറ്റക്കായും സമാന മനസ്കരുടെ സമരങ്ങളിലും മുന്പന്തിയിലുണ്ടാകുമെന്നും എസ്.വൈ.എസ് ഉപ്പള സോൺ ഭാരവാഹികൾ അറിയിച്ചു.
“വാക്കാൽ താലൂക്ക് ആശുപത്രിയല്ല,പ്രയോഗ വൽക്കരിക്കപ്പെട്ട ആതുരാലയമാണ് ഞങ്ങൾക്കാവശ്യം” മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി ‘മംഗൽപ്പാടി ജനകീയ വേദി’ നടത്തുന്ന സമരത്തിന് ഐക്യധാർഢ്യവുമായി SYS ഉപ്പള സോൺ
Read Time:3 Minute, 0 Second