കണ്ണൂര്‍:
കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലിം ലീഗിലെ സി സീനത്ത് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സി സീനത്ത് 27നെതിരേ 28 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി ലതയെ പരാജയപ്പെടുത്തിയത്. കസാനക്കോട്ട വാര്‍ഡ് കൗണ്‍സിലറാണ്. ഇതോടെ, നഗരസഭ മാറി ആദ്യമായി കോര്‍പറേഷന്‍ പദവി ലഭിച്ച് നാലര വര്‍ഷം പിന്നിട്ടപ്പോഴേക്കും മൂന്നുപേര്‍ മേയര്‍ പദവിയിലെത്തി.
ആദ്യം സിപിഎമ്മിലെ ഇ പി ലതയും പിന്നീട് കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണനുമായിരുന്നു മേയര്‍മാര്‍. കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച് ജയിച്ച പി കെ രാഗേഷ് നാലു വര്‍ഷത്തിനു ശേഷം യുഡിഎഫ് പക്ഷത്തേക്ക് തിരിച്ചെത്തിയതോടെയാണ് ഭരണം യുഡിഎഫിനു ലഭിച്ചത്. പി കെ രാഗേഷാണ് ഡെപ്യൂട്ടി ഡയറക്ടര്‍. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്കും മൂന്നു തവണ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ആദ്യം ലീഗിലെ സി സമീര്‍ ഡെപ്യൂട്ടി മേയറായെങ്കിലും കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് മേയര്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചതോടെ എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നു.