ബന്തിയോട് : കാസറഗോഡ് ജില്ലയിലെ കൈമുട്ട് പാട്ടിന്റെ സുൽത്താൻ എന്നറിയപ്പെടുന്ന പഴയ കൈമുട്ടി പാട്ട് പുതിയ തലമുറകളിലേക്ക് പകർന്നു നൽകുകയും സബീന പാട്ടുകളുടെ കമനീയ ശേഖരം നിധിപോലെ കരുതിവെച്ച സൂക്ഷിപ്പുകാരനുമായ പേരൂർ ലത്തീഫിനെ മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അദ്ധേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു.
പല വേദികളിലും പുതിയ തലമുയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് ഈ പഴയ കലാകാരൻ.ഈയിടെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു ഇദ്ദേഹത്തിന്റ കൈമുട്ട് പാട്ടുകൾ.മരിച്ചു പോയ പി.ബി അബ്ദുൽ റസ്സാക്ക എം.എൽ എ യുടെ കൂടെ കൈമുട്ട് പാട്ട് വീഡിയോ വളരെയധികം ശ്ദ്ധയാകർശിച്ചിരുന്നു.
ലളിതമായ ചടങ്ങിൽ ട്രഷറർ അബൂ റോയൽ അദ്ദേഹത്തിനുളള ഉപഹാരം കൈമാറി,പഴയ പാട്ടുകൾ പുതുതലമുറയിലേക്ക് പകർന്നു നൽകാൻ എന്നും മുൻനിരയിൽ പ്രവർത്തിക്കുന്ന Z A കയ്യാർ ,അബു ബദ്രിയാ നഗർ,അബ്ദുളള ഊജംപദവ്, കരീം കക്കടം,മുഹമ്മദ് കുഞ്ഞി ഷിറിയ,,റഫീക്ക് ഷിറിയ,ഹുസൈൻ കെ കെ നഗർ,കാദർ ശാന്തി,അൻഫാൽ ഉപ്പള തുടങ്ങിയവർ
സംബന്ധിച്ചു.