Read Time:1 Minute, 0 Second
ഉപ്പള: കൊറോണ വ്യാപകമായതിനെ തുടർന്ന് സ്കൂളുകൾ തുറക്കാൻ ഇനിയും വൈകും എന്നതിനാലും ഇപ്പോഴത്തെ വിദ്യാഭ്യാസം ഓൺലൈൻ വഴി ആയതിനാലും പഠിത്തത്തിൽ മിടുക്കരായ കുട്ടികളെ കണ്ടെത്തി ടിവി യും മറ്റു അനുബന്ധ ഉപകരണങ്ങളും നൽകുന്നതിന്റെ ഭാഗമായാണ് മഞ്ചേശ്വരം നിയോജകമണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി നയസാർ ചെറുഗോളിയിലെ കുടുംബത്തിന് ടിവിയും അനുബന്ധ ഉപകരണങ്ങളും കൈമാറിയത്.
മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കർള, പ്രവാസി ലീഗ് മണ്ഡലം ട്രഷറർ അബ്ദുള്ള മാദേരി,ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ കൺവീനർ അബൂ തമാം, അഡ്വ:സക്കീർ അഹമ്മദ്, യാസീൻ അമ്പാർ, യുസഫ് ചെറുഗോളി എന്നിവർ സംബന്ധിച്ചു.