“സാമൂഹ്യ അകലം പാലിക്കുക മാസ്ക് ധരിക്കുക” എന്ന മുദ്രാവാക്യവുമായി പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി കേരള പോലീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റും സംയുക്തമായി നടത്തുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങൾക്കുമുള്ള സ്റ്റിക്കർ വിതരണം ഡിവൈഎസ്പി ഹരിചന്ദ്രൻ നായക്ക് യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് റഫീഖിന് നൽകി ഉദ്ഘാടനം ചെയ്തു. സമൂഹ്യ വ്യാപനം മുന്നിൽ കണ്ട് കൊണ്ടാണ് ബോധവത്ക്കരണ പരിപാടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ഈയിടെയായി മഞ്ചേശ്വരം,ഉപ്പള,മംഗൽപ്പാടി പ്രദേശങ്ങളിൽ കോവിഡ് പോസറ്റീവ് കൂടിയതും ആശങ്കയിലാക്കിയിട്ടുണ്ട്. ചടങ്ങിൽ മഞ്ചേശ്വരം സി ഐ അനൂപ് കുമാർ, യൂണിറ്റ് വൈസ് പ്രസിഡൻറ് യു എം എം ഭാസ്കര ജനറൽ സെക്രട്ടറി കമലാക്ഷ പഞ്ച, വൈസ് പ്രസിഡന്റ്, ശിവരാമ പകള ,മർച്ചന്റ് യൂത്ത് വിംഗ് ജില്ലാ ജനറൽ സെക്രട്ടറി ജബ്ബാർ ഉപ്പള എന്നിവർ സംബന്ധിച്ചു.
“സാമൂഹ്യ അകലം പാലിക്കുക മാസ്ക് ധരിക്കുക” കേരള പോലീസും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റും സംയുക്തമായിസ്റ്റിക്കർ വിതരണം ചെയ്തു
Read Time:1 Minute, 26 Second