മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിനെ ‘കിഫ്ബി’യിൽ ഉൾപ്പെടുത്തി  കെട്ടിടം  പണിയണമന്നാവശ്യപ്പെട്ട്  “മംഗൽപാടി ജനകീയ വേദി” സമര രംഗത്തേക്ക്

മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിനെ ‘കിഫ്ബി’യിൽ ഉൾപ്പെടുത്തി കെട്ടിടം പണിയണമന്നാവശ്യപ്പെട്ട് “മംഗൽപാടി ജനകീയ വേദി” സമര രംഗത്തേക്ക്

1 0
Read Time:5 Minute, 59 Second

കോവിഡ് കാലത്ത് ഇരുപതോളം വിലപ്പെട്ട ജീവനുകൾ ചികിത്സ സൗകര്യമില്ലാത്തതിന്റെ പേരിൽ മാത്രം മഞ്ചേശ്വരം താലൂക്ക് പരിധിയിൽ നഷ്ട്ടപ്പെട്ടു.പേരിൽ മാത്രമൊതുങ്ങിയ മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിനും ഈ മരണത്തിൽ പങ്കുണ്ട്. മംഗൽപ്പാടി ജനകീയ വേദി പത്ര സമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ മറ്റു താലൂക്ക് ഹോസ്പിറ്റലുകളെ വേണ്ടവിധത്തിൽ സർക്കാർ പരിഗണിക്കുമ്പോൾ മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റലിനോട് എന്നും ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്.

താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ഹോസ്പിറ്റലിലെ സമഗ്രമായ വികസനത്തിനു വേണ്ടി മംഗൽപാടി ജനകീയവേദി9-7-2020ന് സമരരംഗത്തിറങ്ങുകയാണ്.

താലൂക്ക് ഹോസ്പിറ്റലിൽ ആവശ്യമായ ബിൽഡിംഗ് നിർമ്മിക്കുക, ആവശ്യത്തിന് ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കുക, സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കുക, 24 മണിക്കൂറും ലാബ് സൗകര്യം ഉറപ്പുവരുത്തുക, ട്രോമാകെയർ സംവിധാനമൊരുക്കുക, താലൂക്ക് ഹോസ്പിറ്റൽ കിഫ്ബിയിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സൂചന സമരം നടത്തുന്നത്.

5കോടി രൂപ ചിലവഴിച്ചു 5നില കെട്ടിടം പണിയുമെന്ന് ജില്ലാ കലക്ടരുടെ പ്രഖ്യാപനവും കടലാസിലൊതുങ്ങി.എട്ട് പഞ്ചായത്തിലെ ആളുകൾക്ക് ചികിത്സ സൗകര്യം ലഭ്യമാകേണ്ട ഈ ആതുരാലത്തിന്റെ പുരോഗതിക്ക് വേണ്ടി സർക്കാരിന്റെ മുന്നിൽഎം ജെ വി പല തവണ യാചിച്ചെങ്കിലും പരിഹാരമുണ്ടായില്ല.

2019 ഓഗസ്റ്റ് 15ന് കിടത്തി ചികിത്സ തുടങ്ങിയെങ്കിലും പലപ്പോഴും തടസ്സപ്പെട്ടു.20കോടി രൂപയുടെ പദ്ധതി തയ്യാറാക്കി അംഗീകാരത്തിനായി സർക്കാരിന് സമർപ്പിച്ചു എന്ന് പറയുന്നു.ഇതിലും വ്യക്തതയില്ല.2014മാർച്ച്‌ 20ന് മഞ്ചേശ്വരം താലൂക്കിന്റെ ഉത്ഘാടനം കഴിഞ്ഞതിനു ശേഷം 2018 അവസാനം സി എച് സിയിൽ നിന്നും താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയായി ഉയർത്തിയെങ്കിലും ബൗധിക, ചികിത്സാ രംഗത്ത് ഇന്നും ബാലാരിഷ്ടതയിൽ തന്നെയാണീ ആതുരാലയം.

താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയായി ഉയര്‍ത്തപ്പെട്ട മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗല്‍പാടി ജനകീയവേദി പ്രവര്‍ത്തകര്‍ മുമ്പ് ആരോഗ്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.ദിവസേന 600നും 700നും ഇടയില്‍ രോഗികള്‍ ചികിത്സക്കെത്തുന്ന ഈ ആതുരാലയത്തില്‍ ഡോക്ടര്‍മാരുടെ കുറവ് കൊണ്ട് രോഗികളും ഡോക്ടര്‍മാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു. എഴുന്നൂറോളം രോഗികളെ ശുശ്രൂഷിക്കാന്‍ മിക്കപ്പോഴും മൂന്നോ നാലോ ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടാകുന്നത്. ഇത് രോഗികള്‍ക്ക് കഠിനമായ ബുദ്ധിമുട്ടുണ്ടാക്കുന്നു. അനുബന്ധ സ്റ്റാഫുകളും വേണ്ടത്രയില്ല. ചാര്‍ജ് എടുക്കുന്ന ഡോക്ടര്‍മാര്‍ തന്നെ അവധിയില്‍ പോവുകയോ ഉപരിപഠനത്തിന് പോവുകയോ ചെയ്യുമ്പോള്‍ രോഗികളുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കുന്നു.

സാങ്കേതിക സൗകര്യം കുറഞ്ഞ ലാബ് ആണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്‌കാനിങ് എക്‌സ്-റേ മെഷീനുകള്‍ ഇല്ല. ആവശ്യത്തിന് ഡോക്ടര്‍മാരെയും അനുബന്ധ ജീവനക്കാരെയും നിയമിക്കുമ്പോള്‍, തദ്ദേശീയരായ ആളുകള്‍ക്ക് മുന്‍ഗണന നല്‍കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകിയപ്പോൾ, എല്ലാ കാര്യങ്ങളും അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നും, മംഗല്‍പാടി താലൂക്ക് ഹോസ്പിറ്റലില്‍ ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും ഒരുക്കുമെന്നും പറഞ്ഞിരുന്നു. ആരോഗ്യ മന്ത്രി ആശുപത്രിയുടെ ഔദ്യോഗിക ഉത്ഘാടനം നിർവഹിക്കാൻ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇത് വരെ അതും നടന്നില്ല.

മഞ്ചേശ്വരം കേരളത്തിലല്ലേയെന്ന് ഇവിടത്തുകാർ ചോദിക്കുന്നു. ഞങ്ങളുടെ ജീവനും വിലപ്പെട്ടതാണ്. താലൂക്ക് ആശുപത്രിയുടെ സമഗ്ര പുരോഗതിക്കായി അനിശ്ചിത കാലസമരം നടത്താനും എം.ജെ.വി തയ്യാറാണ്. എം.ജെ.വി കൺവീനർ അബൂ തമാം,അഷ്റഫ് മദർ ആർട്സ്,സൈനുദ്ദീൻ അട്ക്ക,സിദ്ധിക് കൈക്കമ്പ,റൈഷാദ് ഉപ്പള,അഷാഫ് മുസ,മഹ്മൂദ് കൈക്കമ്പ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!