ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സൈനിക സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യാതൊരു മുന്നറിയിപ്പില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ലേ സന്ദര്‍ശിച്ചു. സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്തും കരസേന മേധാവി എം.എം നരവനെയും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്. മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം.
വെള്ളിയാഴ്ച 10 മണിയോടെ ലേയിലെ നിമു സൈനിക വിമാനത്താവളത്തിലാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ ഇറങ്ങിയത്. നിലവില്‍ കരസേന, വ്യോമസേന, ഐ.ടി.ബി.പി എന്നിവരുമായി ചര്‍ച്ച നടത്തിവരികയാണ്. തുടര്‍ന്ന് സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സമാധാന ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.
ലഡാക്കിലെ 14 കോര്‍പ്സ് സൈന്യവുമായി അദ്ദേഹം സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും. പുറമെ, അതിര്‍ത്തിയിലെ സൈനിക വിന്യാസവും അദ്ദേഹം വിലയിരുത്തുമെന്നാണ് റിപ്പോര്‍ട്ട്.
മുന്നറിയിപ്പില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ ലേ സന്ദര്‍ശിച്ചു
Read Time:1 Minute, 40 Second