0
0
Read Time:53 Second
www.haqnews.in
ഉപ്പള:
ദിവസവും ഇന്ധന വില വർധനവ് നടത്തി കോർപറേറ്റ് ദാസ്യം നിർവഹിക്കുന്ന മോദി സർക്കാറിന്റെ ജനദ്രോഹത്തിനെതിരെ ജുലൈ ഒന്നിന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ്.ഐ.ടി.യു) നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ഉപ്പളയിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഉപ്പള പെട്രോൾ പമ്പിന് മുന്നിൽ നടന്ന പ്രതിഷേധം വെൽഫെയർ പാർട്ടി ഉപ്പള യൂണിറ്റ് പ്രസിഡണ്ട് ഹമീദ് വി.എം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹസൈനാർ ഉപ്പള നേതൃത്വം നൽകി ,മുഹമ്മദ് ഇല്യാസ്,സജ്ജാദ്,സർവാൻ,ഹാരിസ് എന്നിവർ പങ്കെടുത്തു.