ഓൺലൈൻ ക്ലാസ്സിന് സൗകര്യമില്ലായ്മ:എം.എൽ.എയ്ക്ക് നിവേദനവുമായി എം.എസ്.എഫ്

ഓൺലൈൻ ക്ലാസ്സിന് സൗകര്യമില്ലായ്മ:എം.എൽ.എയ്ക്ക് നിവേദനവുമായി എം.എസ്.എഫ്

0 0
Read Time:1 Minute, 36 Second

ഉപ്പള:
ജൂൺ ഒന്ന് മുതൽ കേരള പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനമാരംഭിച്ചെങ്കിലും പലവിദ്യാർത്ഥികളും ഓൺലൈൻ സൗകര്യമില്ലാതെ വിഷമത്തിലാണ്.വീട്ടിൽ പഠന സൗകര്യമില്ലാത്തത് മൂലം സംസ്ഥാനത്ത് ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്യുക പോലുമുണ്ടായി.പല സ്ഥലങ്ങളിലും എം.എസ്‌.എഫ് അടക്കമുള്ള സംഘടനകൾ സൗകര്യങ്ങൾ ഒരുക്കിയെങ്കിലും ഇനിയും നിരവധി വിദ്യാർത്ഥികൾ ഓൺലൈൻ സൗകര്യത്തിന് പുറത്താണ്.ഇതിനാൽ മഞ്ചേശ്വരം മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കൂടുതൽ പഠന സൗകര്യമൊരുക്കുന്നതിന് എം.എൽ.എ ഇടപെട്ട് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീന് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി നിവേദനം നൽകി.
എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഇർഷാദ് മൊഗ്രാൽ,അഷ്റഫ് ബോവിക്കാനം,സഅദ് അംഗടിമുഗർ,മണ്ഡലം ഭാരവാഹികളായ മുഫാസി കോട്ട,ജംഷീർ മൊഗ്രാൽ, റഹീം പള്ളം,സവാസ് കയർകട്ടെ, നമീസ് കുദുക്കോട്ടി,അഫ്സൽ ബേക്കൂർ,നിസാം വടകര, റാഷിദ് പഞ്ചാര തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!