Read Time:1 Minute, 6 Second
അബുദാബി:
യുഎഇയിലെ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുണ്ടാവുമെന്ന് ദേശീയ അടിയന്തരാവസ്ഥ, പ്രതിസന്ധി, ദുരന്ത നിവാരണ അതോറിറ്റിയുടെ വക്താവ് ഡോ. സെയ്ഫ് അൽ ധഹേരി തിങ്കളാഴ്ച പത്രസമ്മേളനത്തിൽ അറിയിച്ചു.
ബുധനാഴ്ച മുതൽ യുഎഇയിൽ പള്ളികൾ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർക്ക് 30 ശതമാനം പരിമിതിയോടെ പള്ളികൾ തുറക്കും.
വെള്ളിയാഴ്ച ജുമുഅ നമസ്കാരങ്ങൾ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കും. പാർക്കുകൾ, മാളുകൾ, വ്യാവസായിക മേഖലകൾ എന്നീ സ്ഥലങ്ങളിലുള്ള ചില പള്ളികൾ ഇനിയും അടച്ചിടുമെന്നും അൽ ധഹേരി കൂട്ടിച്ചേർത്തു.
സ്വിമ്മിംഗ് / കായികം എന്നിവയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.